
മാനന്തവാടി മുതിരേരി കരിമത്തില്‍ പണിയ ഊരിലെ ബിന്നി വാങ്ങിയ റേഷനരിയിലാണ് പാമ്പിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി പരാതി ഉയര്‍ന്നത്. കോളനിക്ക് അടുത്തുള്ള തിടങ്ങഴിയിലെ റേഷന്‍ കടയില്‍ നിന് 50 കിലോ അരി വാങ്ങിയത് ചാക്കുകളിലായി സൂക്ഷിച്ചിരിക്കുകയായിരുന്നു. ചാക്കില്‍ നിന്ന് രൂക്ഷ ഗന്ധം അനുഭവപ്പെട്ടതോടെ നടത്തിയ പരിശോധനയിലാണ് ദ്രവിച്ച നിലയില്‍ പാമ്പിനെ കണ്ടെത്തിയത്.