ഓക്സിജൻ കിട്ടാതെ തമിഴ്നാട്ടിൽ വീണ്ടും മരണം.ഗർഭിണി അടക്കം ആറുപർ മരിച്ചു. മധുര രാജാജി ഹോസ്പിറ്റലിൽ ആണ് ഗർഭിണി അടക്കം ആറുപർ മരിച്ചത്. ഇന്ന് ഉച്ചയോടെ ആയിരുന്നു സംഭവം.ആയിരത്തിൽ അധികം കോവിഡ് രോഗികൾ ഉള്ള ആശുപത്രിയിൽ ആണ് ഓക്സിജൻ തീർന്ന്പോയത് . ഉടൻതന്നെ ഓക്സിജൻ എത്തിച്ചു എങ്കിലും വെൻ്റിലേറ്ററിൽ ഉള്ള 6 പേർ മരിച്ചു. ഒരാഴ്ച മുൻപ് ഓക്സിജൻ കിട്ടാതെ ചെങ്കൾപെട്ട് ആശുപത്രിയിൽ ഓക്സിജൻ കിട്ടാതെ പതിമൂന്ന് പേർ മരിച്ചിരുന്നു. മരണകാരണം ഓക്സിജൻ കിട്ടാതെ ആണ് എന്ന് വ്യക്തമായതോടെ ആളുകൾ ആശുപത്രി പരിസരത്ത് പ്രതിഷേധിച്ചു .