ഇരിങ്ങാലക്കുടയില്‍ ബിജു, നിശാന്ത് എന്നിവർ കഴിഞ്ഞ ദിവസം രാത്രിയിലും ഇന്നു പുലര്‍ച്ചെയുമായി മരിച്ചത് ഫോര്‍മാലിന്‍ കഴിച്ചെന്ന് കണ്ടെത്തല്‍. പോസ്റ്റ്‌മോര്‍ട്ടം റിപ്പോട്ട് വന്നപ്പോഴാണ് മരണ കാരണം വ്യക്തമായത്. ചാരായമെന്നു കരുതി സ്വയം കഴിച്ചതാണോ, ആരെങ്കിലും മന:പൂര്‍വ്വം കൊടുത്തതാണോ എന്ന് അന്വേഷിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
സ്‌കൂട്ടറില്‍ പോകും വഴി ബസ് സ്റ്റാന്റിന് സമീപത്തെ വീനസ് ഹോട്ടലിന് മുന്നില്‍ കുഴഞ്ഞ് വീണ നിശാന്തിനി ഹോട്ടല്‍ ജീവനക്കാര്‍ ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കില്ലും രക്ഷിക്കാനായില്ല. മുളക് എരിയുന്നത് പോലെയായിരുന്നു ഇദ്ദേഹത്തിന്റെ സാമീപ്യമെന്നും വായില്‍ നിന്നും മറ്റും നുരയും പതയും വന്നിരുന്നതായും വളരെ ബുദ്ധിമുട്ടിയാണ് ഓട്ടോറിക്ഷയില്‍ ആശുപത്രിയില്‍ എത്തിച്ചതെന്നും വീനസ് ഹോട്ടല്‍ ക്യാഷിയര്‍ ജോപ്സണ്‍ പറഞ്ഞു. ബിജുവിനെ നിഷാന്തിന്റെ വീട്ടുകാരാണ് ആശുപത്രിയില്‍ എത്തിച്ചത്. തിങ്കളാഴ്ച്ച പുലര്‍ച്ചെ മരണപ്പെടുകയായിരുന്നു.