എലിസബത്ത് രാജ്ഞിയോടുള്ള ആദരസൂചകമായി ഇന്ത്യയില്‍ ഞായറാഴ്ച രാജ്യവ്യാപകമായി ദുഃഖാചരണം നടത്തും. സര്‍ക്കാര്‍ മന്ദിരങ്ങളിലും മറ്റും ദേശീയ പതാക പകുതി താഴ്ത്തി കെട്ടും. ഔദ്യോഗിക പരിപാടികളൊന്നും ഉണ്ടാകില്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. പതാകകൾ താഴ്ത്തി മണിമുഴക്കിയാണ് രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ ക്യൂൻ എലിസബത്തിന് അനുശോചനം അറിയിക്കുന്നത്.സ്കോട്ട്‌ലൻഡിലെ ബാൽമോറൽ കോട്ടിൽ സൂക്ഷിച്ചിരിക്കുന്ന എലിസബത്ത് രാജ്ഞിയുടെ മൃതദേഹം വൈകാതെ ലണ്ടനിലെ ബക്കിങ്ഹാം കൊട്ടാരത്തിൽ എത്തിക്കും.