രണ്ടാം പിണറായി മന്ത്രി സഭയിലെ മന്ത്രിമാരെ തീരുമാനിച്ചു.മുഖ്യമന്ത്രി പിണറായി വിജയൻ ഒഴികെ ബാക്കി എല്ലാവരും പുതുമുഖങ്ങൾ.ആരോഗ്യമന്ത്രി ആയി കഴിവ് തെളിയിച്ച കെ കെ ശൈലജ ഇപ്രാവശ്യം മന്ത്രിസഭയിൽ ഇല്ല. ഒരാൾക്കുമാത്രമായി ഇളവ് നൽകാൻ ആവില്ലെന്ന കാരണത്താൽ ആണ് ശൈലജ ടീച്ചർ മന്ത്രിസഭയിൽ ഇല്ലാഞ്ഞത്. എം ബി രാജേഷ് സ്പീക്കറും ശൈലജ ടീച്ചർ പാർട്ടി വിപ്പും പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറിയായി ടിപി രാമകൃഷ്ണനെയും നിയമിച്ചു.
സിപിഎംമന്ത്രിമാര്‍: കെ.രാധാകൃഷ്ണന്‍, എംവി.ഗോവിന്ദന്‍,പി.രാജീവ്, കെ.എന്‍.ബാലഗോപാല്‍, വി.ശിവന്‍കുട്ടി, വി.എന്‍.വാസവന്‍, സജി ചെറിയാന്‍,വീണാ ജോര്‍ജ്, ആര്‍.ബിന്ദു, പി.എ.മുഹമ്മദ് റിയാസ്, വി.അബ്ദുറഹിമാന്‍.
സിപിഐമന്ത്രിമാർ : പി.പ്രസാദ്,കെ.രാജൻ,ജെ.ചിഞ്ചുറാണി,ജി.ആർ. അനിൽ , റോഷി അഗസ്റ്റിൻ
കേരളാ കോൺഗ്രസ് എം: കെ.കൃഷ്ണൻകുട്ടി (ജെഡിഎഫ്), അഹമ്മദ് ദേവർകോവിൽ
ഐഎൻഎൽ: ആൻ്റണി രാജു,(ജനധിപത്യ കേരള കോൺഗ്രസ്)കോൺഗ്രസ്: എ.കെ. ശശീന്ദ്രൻ(എൻസിപി)