Spread the love

കൊച്ചി: ശബരിമല തീർത്ഥാടനത്തിന് കൂടുതൽ ഇളവ് നൽകാൻ തീരുമാനം. വെർച്വൽ ക്യൂ ബുക്കിംഗ് 60,000 ആയി ഉയർത്തി. സ്‌പോട്ട് ബുക്കിംഗ് 5,000 ആക്കി.ഇന്ന് മുതൽ മുൻകാല രീതിയിൽ നെയ്യഭിഷേകമുണ്ടാകും.അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പുവരുത്തിയതിന് ശേഷം കരിമല പാത തുറക്കാനും അനുമതി ലഭിച്ചിട്ടുണ്ട്. ദേവസ്വം ബോർഡിന്റെ ആവശ്യം അംഗീകരിച്ചാണ് സംസ്ഥാന സർക്കാർ തീർത്ഥാടകർക്കുള്ള നിയന്ത്രണങ്ങളിൽ ഇളവ് അനുവദിച്ചത്.അതിനിടെ ശബരിമല സന്നിധാനത്തെ വരുമാനം 50 കോടി കവിഞ്ഞു. അരവണ വിറ്റ ഇനത്തിലാണ് ഏറ്റവും കൂടുതൽ വരുമാനം ലഭിച്ചതെന്ന് ദേവസ്വം ബോർഡ് അറിയിച്ചു.

Leave a Reply