Spread the love

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ ഒഴിവാക്കിയ പാഠഭാഗങ്ങള്‍ കേരളത്തില്‍ പഠിപ്പിക്കും. ഗാന്ധിവധം, മുഗള്‍ ചരിത്രം, ഗുജറാത്ത് കലാപം തുടങ്ങി എന്‍.സി.ഇ.ആര്‍.ടി.ഒഴിവാക്കിയ പാഠഭാഗങ്ങളാണ് കേരളത്തില്‍ പഠിപ്പിക്കുക.

എന്‍.സി.ഇ.ആര്‍.ടിയുടെ പാഠപുസ്തക പരിഷ്കരണവുമായി ബന്ധപ്പെട്ട് കടുത്ത വിമര്‍ശനം വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് ഉയര്‍ന്ന് വന്നിരുന്നു. പല സംസ്ഥാനങ്ങളും ഇതിന് ബദലായി സമാന്തര പാഠപുസ്തകങ്ങള്‍ പുറത്തിറക്കിയിരുന്നു. ഇത്തരത്തില്‍ കേരളത്തിലും പാഠപുസ്തകം പുറത്തിറക്കുമെന്നാണ് ഇപ്പോള്‍ കരിക്കുലം കമ്മിറ്റിയില്‍ തീരുമാനം ഉണ്ടായിരിക്കുന്നത്. വൈകാതെ തന്നെ പുസ്തകം അച്ചടിക്കുമെന്നാണ് വിവരം.

ഗാന്ധി വധം, ആര്‍.എസ്.എസ്. നിരോധനം, മുഗള്‍ ചരിത്രം, ടിപ്പുവിന്റെ ചരിത്ര ഭാഗങ്ങള്‍ തുടങ്ങിയവ പാഠപുസ്തകത്തില്‍ നിന്നും ഒഴിവാക്കിയതില്‍ മുഖ്യമന്ത്രി പിണറായി വിജയനും വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയും അടക്കമുള്ളവര്‍ പരസ്യപ്രതികരണവുമായി രംഗത്തെത്തിയിരുന്നു.

ഈ പാഠഭാഗങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പുസ്തകമായിരിക്കണം എന്‍.സി.ഇ.ആര്‍.ടി. സംസ്ഥാനത്ത് ഇറക്കേണ്ടത്, അല്ലെങ്കില്‍ സമാന്തരമായി സംസ്ഥാനം പുസ്തകം പുറത്തിറക്കുമെന്ന് നേരത്തെ തന്നെ വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിരുന്നു. ഇക്കാര്യത്തിലാണ് ഇപ്പോള്‍ തീരുമാനം ഉണ്ടായിരിക്കുന്നത്.

Leave a Reply