Spread the love

പാലക്കാട് മണ്ണാർക്കാട് സ്വദേശിയായ യുവാവിന്‍റെ മൃതദേഹം പുൽവാമയിലെ വനത്തിൽ നിന്ന് കണ്ടെത്തിയ സംഭവത്തില്‍ അടിമുടി ദുരൂഹത. കാഞ്ഞിരപ്പുഴ കരുവാൻതൊടിയിലുള്ള മുഹമ്മദ് ഷാനിബ് (28) ആണ് മരിച്ചത്. ചൊവ്വാഴ്‌ച രാത്രി ഗുൽമാർഗ് സ്റ്റേഷനിൽ നിന്ന് വിളിച്ചറിയിച്ചതിനെ തുടർന്നാണ് ബന്ധുക്കൾ വിവരമറിയുന്നത്.

ബംഗളൂരുവിൽ വയറിംഗ് ജോലിക്കാരനായിരുന്നു ഷാനിബ്. ജോലിക്ക് പോവുകയാണെന്ന് പറഞ്ഞാണ് വീട്ടിൽ നിന്ന് പോയതെന്ന് ബന്ധുക്കൾ പറഞ്ഞു. പുൽവാമയിലെ വനത്തിൽ നിന്ന് കണ്ടെടുത്തപ്പോൾ മൃതദേഹത്തിന് പത്ത് ദിവസത്തോളം പഴക്കമുണ്ടായിരുന്നുവെന്നും പൊലീസ് അറിയിച്ചു. ബംഗളൂരുവിൽ പോയ യുവാവ് എങ്ങനെ ജമ്മു കാശ്‌മീരിൽ എത്തിയെന്നതുൾപ്പെടെയുള്ള വിവരങ്ങൾ ലഭ്യമായിട്ടില്ല. ബന്ധുക്കളോട് സ്ഥലത്തെത്താന്‍ പൊലീസ് നിര്‍ദേശിച്ചു. ഷാനിബിന്‍റെ മരണവും പഹല്‍ഗാം ഭീകരാക്രമണവുമായി ബന്ധമുണ്ടോ എന്നടക്കം പരിശോധിച്ചു വരികയാണ്.

Leave a Reply