ബോളിവുഡ് താരങ്ങളായ ദീപിക പദുക്കോണിനും രൺവീർ സിംഗിനും പെൺകുഞ്ഞ്. ദമ്പതികളുടെ ആദ്യത്തെ കുഞ്ഞാണ് മുംബൈയിലെ റിലയൻസ് ആശുപത്രിയിൽ പിറന്നത്. സെപ്തംബർ 7ന് വൈകുന്നേരത്തോടെ ദീപികയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസം ഗണേശ ചതുര്‍ത്ഥിക്ക് മുന്നോടിയായി വെള്ളിയാഴ്ച മുംബൈയിലെ സിദ്ധിവിനായക ക്ഷേത്രത്തിൽ അനുഗ്രഹം തേടി രൺവീർ സിങ്ങും ഭാര്യ ദീപിക പദുക്കോണും എത്തിയിരുന്നു. എന്നാല്‍ ദീപിക താലിമാല ധരിക്കാതെ എത്തിയത് സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ച ആയിരുന്നു.
2018ലാണ് ദീപികയും രൺവീറും വിവാഹിതരായത്. ഇറ്റലിയിൽ വച്ചായിരുന്നു ആഡംബര വിവാഹം. ഈ വർഷം ഫെബ്രുവരിയിലാണ് കുഞ്ഞിനായുള്ള കാത്തിരിപ്പിലാണെന്ന് ദമ്പതികൾ പ്രഖ്യാപിച്ചത്. നിറവയറോടെയായിരുന്നു വൻ ഹിറ്റായ കൽക്കിയുടെ പ്രമോഷൻ പരിപാടികൾക്ക് ദീപിക എത്തിയത്. ഏതാനും ദിവസങ്ങൾക്ക് മുൻപ് ദമ്പതികൾ പുറത്ത് വിട്ട മറ്റേണിറ്റി ഷൂട്ടിന്റെ ചിത്രങ്ങൾ വലിയ രീതിയിൽ ആരാധകർ ഏറ്റെടുത്തിരുന്നു.