Spread the love

മുംബൈ: സുശാന്ത് സിംഗിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരി മരുന്ന് കേസില്‍ നടി ദീപികാ പദുകോണിനെ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. ആറു മണിക്കൂര്‍ ചോദ്യം ചെയ്യലിനു ശേഷമാണ് എനസിബി(നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ) ഓഫീസില്‍ നിന്ന് ദീപിക പുറത്തിറങ്ങിയത്.

നടിമാരായ ദീപിക പദുക്കോണ്‍, ശ്രദ്ധ കപൂര്‍, സാറാ അലി ഖാന്‍ എന്നിവരെ എന്‍സിബി(നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ) എന്നിവരെയാണ് ഇന്ന് ചോദ്യം ചെയ്തത്.

മുംബൈയിലെ കോളബയിലെഎവ്‌ലിന്‍ ഗസ്റ്റ് ഹൗസിലാണ് ദീപികയെ ചോദ്യം ചെയ്യുന്നത്. സാറാ അലി ഖാനെയും ശ്രദ്ധ കപൂറിനേയും എന്‍സിബിയുടെ ബല്ലാര്‍ഡ് എസ്‌റ്റേറ്റ് ഓഫീസിലാണ് ചോദ്യം ചെയ്തത്.

നടിമാര്‍ ലഹരി മരുന്ന് ഉപയോഗിച്ചിരുന്നതായി സൂചന കിട്ടിയ സാഹചര്യത്തിലായിരുന്നു ചോദ്യം ചെയ്യല്‍. ദീപികയെ എന്‍സിബി പ്രത്യേക അന്വേഷണ സംഘവും മറ്റുള്ളവരെ മുംബൈയിലെ ഉദ്യോഗസ്ഥരുമാണ് ചോദ്യം ചെയ്തത്.

2017 ഒക്ടോബറില്‍ ലഹരിമരുന്ന് ആവശ്യപ്പെട്ട് ദീപിക നടത്തിയ വാട്സ് ആപ്പ് ചാറ്റ് എന്‍സിബിക്ക് ലഭിച്ചിട്ടുണ്ട്. ഈ ചാറ്റില്‍ ദീപികയ്ക്ക് മറുപടി നല്‍കിയ ടാലന്‍റ് മാനേജര്‍ കരിഷ്മ പ്രകാശിനെയും ഇന്ന് ചോദ്യം ചെയ്യുന്നുണ്ട്. മറ്റൊരു ടാലന്‍റ് മാനേജരായ ജയ സഹയുമായി നടത്തിയ വാട്സ് ആപ്പ് ചാറ്റുകളാണ് ശ്രദ്ധ കപൂറിനെതിരായ തെളിവുകള്‍.

നടി സാറാ അലിഖാനും ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകും. കേദാര്‍നാഥ് എന്ന ചിത്രത്തിന്‍റെ ഷൂട്ടിനിടെ സുശാന്തുമൊത്ത് സാറ ലഹരിമരുന്ന് ഉപയോഗിച്ചിരുന്നതായി റിയാ ചക്രബ‍ര്‍ത്തി മൊഴി നല്‍കിയിരുന്നു.

Leave a Reply