തിരുവനന്തപുരം പൂന്തുറയില്‍ പൊലീസ് ജീപ്പില്‍ നിന്ന് ചാടിയ പ്രതി മരിച്ചു. പാപ്പനംകോട് പൂഴിക്കുന്ന് സ്വദേശി സനോഫറാണ് മരിച്ചത്. കുടുംബകലഹത്തെ തുടര്‍ന്നാണ് ഇയാളെ പൂന്തുറ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളെ വിട്ടയച്ചെങ്കിലും കുടുംബം ഏറ്റെടുത്തില്ല. തുടര്‍ന്നാണ് പൊലീസ് കസ്റ്റഡിയില്‍ സൂക്ഷിക്കുന്നതിന് മുന്നോടിയായുള്ള വൈദ്യപരിശോധനക്കായി കൊണ്ടുപോകുന്ന വഴിക്കു ജീപ്പിൽ നിന്ന് ചാടുകയായിരുന്നു. ആശുപത്രിയിലെത്തിച്ച ഇയാള്‍ നാല് ദിവസമായി ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്നു.