ദി കാശ്മീർ ഫയൽസിന്റെ വൻ വിജയത്തിന് ശേഷം ബോളിവുഡ് സംവിധായകൻ വിവേക് അഗ്നിഹോത്രി തന്റെ അടുത്ത ചിത്രമായ ദി ഡൽഹി ഫയൽസ് പ്രഖ്യാപിച്ചു. കാശ്മീർ വംശഹത്യയെക്കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കേണ്ടത് പ്രധാനമാണെന്ന സന്ദേശം ദി കാശ്മീർ ഫയൽസിലൂടെ സംവിധായകൻ പറഞ്ഞു, ചിത്രത്തിന്റെ വിജയത്തിന് പ്രേക്ഷകരോട് നന്ദിയും രേഖപ്പെടുത്തി. 1990 -ൽ കാശ്മീരിലെ കലാപകാലത്ത് കാശ്മീരി പണ്ഡിറ്റുകൾ അനുഭവിച്ച ക്രൂരതയുടെ കഥയാണ് കാശ്മീർ ഫയൽസിൽ പറയുന്നത്. അനുപം ഖേർ, മിഥുൻ ചക്രവർത്തി എന്നിവർക്ക് പുറമെ ദർശൻ കുമാർ, പല്ലവി ജോഷി തുടങ്ങിയവരും പ്രധാന വേഷം ചെയ്തു. #ThekashmirFiles സ്വീകരിച്ച എല്ലാവർക്കും നന്ദി, കഴിഞ്ഞ 4 വർഷമായി ഞങ്ങൾ അങ്ങേയറ്റം സത്യസന്ധതയോടെയും ആത്മാർത്ഥതയോടെയും ഈ സിനിമയ്ക്ക് വേണ്ടി കഠിനാദ്ധ്വാനം ചെയ്തു. കാശ്മീരി ഹിന്ദുക്കളോട് കാണിക്കുന്ന അനീതിയും വംശഹത്യയും ആളുകളിലേക്ക് എത്തിച്ച് അവരെ ബോധവാന്മാരാക്കേണ്ടതാണ് പ്രധാനമെന്നും, തനിക്ക് പുതിയ സിനിമയിൽ പ്രവർത്തിക്കാനുള്ള സമയമാണിതെന്നും അദ്ദേഹം ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ കുറിച്ചു.