Spread the love
ദില്ലി ആരോഗ്യമന്ത്രി കള്ളപ്പണ കേസിൽ 14 ദിവസത്തേക്ക് റിമാന്റിൽ

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റിലായ ദില്ലി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിനെ14 ദിവസത്തേക്ക് കോടതി റിമാൻഡ് ചെയ്തു. കള്ളപ്പണം വെളുപ്പിച്ചുവെന്ന കേസിൽ അറസ്റ്റിലായ സത്യേന്ദ്ര ജെയിനിൻ കഴി‌ഞ്ഞ 14 ദിവസമായി എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിന്റെ കസ്റ്റഡിയിലായിരുന്നു. 2015-16 കാലയളവില്‍ കേന്ദ്രസർക്കാർ ഉദ്യോഗസ്ഥനായിരിക്കെ സത്യേന്ദ്ര ജെയിന്‍ വിവിധ കടലാസ് കമ്പനികളിലൂടെ 4.81 കോടി രൂപ അനധികൃതമായി കൈപ്പറ്റിയെന്നും, പണം കൊല്‍ക്കത്തയിലേക്ക് ഹവാല ഇടപാടിലൂടെ കടത്തിയെന്നുമാണ് എന്‍ഫോഴ്സമെന്‍റ് ഡയറക്ടറേറ്റിന്‍റെ കണ്ടെത്തല്‍. കണക്കിൽപ്പെടാത്ത 1.8 കിലോ സ്വർണവും , 2.85 കോടി രൂപയുപം രേഖകളും പിടിച്ചെടുത്തതായാണ് ഇഡി നൽകുന്ന വിവരം. ഏപ്രിലില്‍ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടിയിരുന്നു.

Leave a Reply