Spread the love
ഡല്‍ഹിയില്‍ കനത്ത മഴ,മഹാരാഷ്ട്രയില്‍ യെല്ലോ അലര്‍ട്ട്

ഡല്‍ഹിയില്‍ കനത്ത മഴ തുടരുന്നു. പല പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടു. ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, ഉത്തരാഖണ്ഡ്, ഗുജറാത്ത്, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ വരും മണിക്കൂറുകളില്‍ കനത്ത മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഞായറാഴ്ച പുലര്‍ച്ചെ മുഴുവന്‍ ഡല്‍ഹി-എന്‍സിആറിലും സമീപ പ്രദേശങ്ങളിലും മിതമായതോ തീവ്രതയുള്ളതോ ആയ മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.മഹാരാഷ്ട്രയില്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മിക്ക യിടത്തും ഒറ്റപ്പെട്ട കനത്ത ഇടിമിന്നലോട് കൂടിയ മഴ പ്രതീക്ഷിക്കുന്നു. അടുത്ത മൂന്നോ നാലോ ദിവസത്തേക്ക് മധ്യ മഹാരാഷ്ട്ര, മറാത്ത്വാഡ, കൊങ്കണ്‍ എന്നിവിടങ്ങളിലെ ചില ഭാഗങ്ങളില്‍ ഇടിമിന്നല്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്ന് മുംബൈയിലെ ഐഎംഡി ശാസ്ത്രജ്ഞ സി നിത ടിഎസ് പറഞ്ഞു.

Leave a Reply