മുംബൈ : കൊറോണ വൈറസിന്റെ ഡെൽറ്റ പ്ലസ് വകഭേദം ബാധിച്ച് മഹാരാഷ്ട്രയിൽ ആദ്യമരണം.കൊങ്കൺ മേഖലയിലെ രത്നഗിരി ആശുപത്രിയിൽ 80 വയസ്സുള്ള സ്ത്രീയാണ് മരിച്ചത്.

രാജ്യത്ത് ഇതുവരെ 48 പേർക്കാണ് ഡെൽറ്റ പ്ലസ് വകഭേദം സ്ഥിതീകരിച്ചത്. ഇതിൽ 21 കേസുകളും മഹാരാഷ്ട്രയിലാണ്.രത്നഗിരി ജില്ലയിൽ ഒൻപതും ജാൻഗാവ് ജില്ലയിൽ 7 പേർക്കുമാണ് അതിവേഗ വ്യാപക ശേഷിയുള്ള ഡെൽറ്റ പ്ലസ് വകഭേദം കണ്ടെത്തിയത്. മുബൈയിൽ രണ്ടുപേരിലും പാൽഘർ, സിസുദുർഗ്, താനെ ജില്ലകളിൽ ഓരോരുത്തരിലും വകഭേദം കണ്ടെത്തി. രാജ്യത്താകെ 45,000 സാമ്പിളുകളിൽ നിന്ന് 48 ഡെൽറ്റാ വകഭേദമാണ് ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.ഇതിൽ മൂന്ന് കേസുകൾ കേരളത്തിലാണ്.എന്നാൽ,ഇതിനിടെ എട്ട് സംസ്ഥാനങ്ങളിൽ കൂടി ഡെൽറ്റ പ്ലസ് വകഭേദം റിപ്പോർട്ട് ചെയ്തതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
കേരളം,മഹാരാഷ്ട്ര,മധ്യപ്രദേശ് എന്നിവിടങ്ങളിലായിരുന്നു ആദ്യം റിപ്പോർട്ട് ചെയ്തിരുന്നത്.എന്നാൽ,പിന്നീട് പഞ്ചാബ്, ഗുജറാത്ത്,ആന്ധ്ര,തമിഴ്നാട്,രാജസ്ഥാൻ, ജമ്മു,കർണാടക എന്നീ സംസ്ഥാനങ്ങളിലും കേസുകൾ റിപ്പോർട്ട് ചെയ്തു. രാജ്യത്ത് 24 മണിക്കൂറിനിടയിൽ 51,667 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. രോഗമുക്തി നിരക്ക് 96.66 ശതമാനമായി. 24 മണിക്കൂറിനിടയിൽ 1,329 മരണങ്ങൾ സ്വീകരിച്ചു.പ്രതിദിന പോസിറ്റിവിറ്റി നിനക്ക് 2.98 ശതമാനമായി. കഴിഞ്ഞ 18 ദിവസമായി 5 ശതമാനത്തിൽ താഴെയാണ് പ്രതിദിന പോസിറ്റിവിറ്റി നിരക്ക്.