
പന്നിയിറച്ചി കിട്ടാതായതോടെ മുതലയിറച്ചിക്ക് പിന്നാലെയാണ് ഇപ്പോള്‍ തായ് ജനത. ആഫ്രിക്കന്‍ പന്നിപ്പനിയെ തുടര്‍ന്ന് ആയിരക്കണക്കിന് പന്നികളെ കൊന്നതിനെ തുടര്‍ന്നാണ് പന്നിറയിച്ചി കിട്ടാക്കനിയായത്. അതിന്റെ സ്ഥാനത്താണ് മുതലകള്‍ വന്നു ചേര്‍ന്നത്. ഒരു മുതലയില്‍നിന്നും ശരാശരി 12 കിലോഗ്രാം ഇറച്ചി കിട്ടുമെന്നാണ് കര്‍ഷകര്‍ പറയുന്നത്. കോഴിയിറച്ചിയുടെ രുചി; കൊഴുപ്പ് കുറവ്, വിലയും തുച്ഛം കുറഞ്ഞ കൊഴുപ്പും ഉയര്‍ന്ന പ്രോട്ടീനുമാണ് മുതലയിറച്ചിയെ തായ്‌ലാന്റുകാരുടെ പ്രിയവിഭവമാക്കുന്നത്. പ്രതിമാസം 20,000 മുതലകളാണ് നേരത്തെ തായ്‌ലാന്റില്‍ കശാപ്പ് ചെയ്യപ്പെട്ടിരുന്നത് എന്നാണ് കണക്ക്. ഇപ്പോഴിത് മൂന്നും നാലും ഇരട്ടിയായാണ് വര്‍ദ്ധിച്ചത്. ഒരു കിലോ മുതലയിറച്ചിക്ക് ഇവിടെ 150 ബാത് (236 രൂപ) ആണ് വില.