
നവംബർ 8: ആറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇതേ ദിനം രാത്രി എട്ട് മണിക്ക് രാജ്യം ഞെട്ടിയ പ്രഖ്യാപനമായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയത്. അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ അര്‍ധരാത്രി മുതല്‍ അസാധുവാകുമെന്ന്. ആ പ്രഖ്യാപനത്തിന് പിന്നാലെ രാജ്യത്തെ എടിഎമ്മുകളുടെയും ബാങ്കുകളുടെയും മുമ്പില്‍ കണ്ടത് ഇതുവരെ കണ്ടിട്ടില്ലാത്ത ജനങ്ങളുടെ നീണ്ടനിരയായിരുന്നു. അപ്രതീക്ഷിതമായെത്തിയ ആ ചരിത്രപരമായ തീരുമാനം നമുക്ക് കേട്ടുകേള്‍വിയില്ലാത്തതായിരുന്നു.
രാജ്യത്തെ കള്ളപ്പണം തടയുകയും, ഇന്ത്യയെ ‘ലെസ് ക്യാഷ്’ എക്കോണമി ആക്കുകയെന്നതുമായിരുന്നു നോട്ട് നിരോധനത്തിന് പിന്നിലെ പ്രധാന ലക്ഷ്യങ്ങള്‍.
എന്നാൽ അന്ന് തകർന്ന പല മേഖലകളും പച്ചപിടിച്ച് വരുന്നതിനിടെ കോവിഡ് ഭീതി കൂടി എത്തിയതോടെ മിക്ക സ്ഥാപനങ്ങളും മന്തഗതിയിലായി.