സംസ്ഥാനത്ത് നിയമം ലംഘിച്ച് ഓടുന്ന ബസുകളെ പിടികൂടാൻ പരിശോധന കർശനമാക്കി മോട്ടോർ വാഹന വകുപ്പ്. നിയമം ലംഘിച്ച് ബസുകളിൽ മാറ്റം വരുത്തുന്ന വർക്ക് ഷോപ്പുകളിലും മോട്ടോർ വാഹന വകുപ്പ് പരിശോധന നടത്തും. കോൺട്രാക്റ്റ് ക്യാര്യേജ് ബസിൽ മാറ്റങ്ങൾ വരുത്തുന്ന വർക്ക്ഷോപ്പുകളിലും മോട്ടോർ വാഹന വകുപ്പ് മിന്നൽ പരിശോധന നടത്തി. പത്തനംതിട്ടയിൽ മോട്ടോര്‍ വാഹനവകുപ്പ് നടത്തിയ പരിശോധനയിൽ കൊമ്പൻ ടൂറിസ്റ്റ് ബസിൽ നിരവധി നിയമലംഘനങ്ങൾ കണ്ടെത്തി. ബസിനുള്ളിൽ ജിപിഎസ് സംവിധാനം ഉണ്ടായിരുന്നില്ല. അനധികൃതമായി ഘടിപ്പിച്ച ഉപകരണങ്ങൾ മാറ്റിയെങ്കിൽ മാത്രമേ വാഹനം ഓടാൻ അനുമതി നൽകുവെന്നാണ് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു. കൊല്ലം പെരുമണ്‍ എഞ്ചിനീയറിങ് കോളേജിൽ ബസിന് മുകളിൽ കത്തിച്ച പൂത്തിരിയിൽ നിന്നും തീ പടര്‍ന്ന സംഭവം വലിയ വാര്‍ത്തയായതോടെയാണ് എംവിഡി വ്യാപകമായി പരിശോധന നടത്തുന്നത്.