യൂട്യൂബർ ചെകുത്താനെ പോലുള്ള നെഗറ്റീവ് ആളുകൾക്ക് നമ്മൾ ഫുൾസ്റ്റോപ് ഇടണമെന്നും ചെകുത്താൻ ചെയ്തത് തന്നെയാണ് ആറാട്ടണ്ണനെ പോലെയുള്ളവർ ചെയ്യുന്നതെന്നും നടൻ ബാല. യൂട്യൂബർ ചെകുത്താന്റെ മോഹൻലാലിനെതിരായ പരാമർശവും തുടർന്നുണ്ടായ പോലീസ് നടപടികളിലും പ്രതികരിക്കുകയായിരുന്നു ബാല.
അതേസമയം ലാലേട്ടയുമായി വിഷയത്തെക്കുറിച്ച് സംസാരിച്ചിരുന്നുവെന്നും ഇത്രയൊക്കെ അധിക്ഷേപ പരാമർശങ്ങൾ അദ്ദേഹത്തിനെതിരെ നടത്തിയിട്ടും ചെകുത്താൻ എന്ന അജു അലക്സിനെതിരെ യാതൊരുവിധ മോശവും ലാലേട്ടൻ പറഞ്ഞില്ലെന്നും പകരം എല്ലാം ദൈവം നോക്കിക്കോളും എന്ന തരത്തിലാണ് പ്രതികരിച്ചതെന്നും ബാല പറയുന്നു. ഇത്രയൊക്കെ സംഭവിച്ചിട്ടും ചെകുത്താനെതിരെ ഒരു മോശം കമന്റ് പോലും പറയാത്തതാണ് ലാലേട്ടന്റെ ക്വാളിറ്റി എന്നും ബാലപറയുന്നു. ലാലേട്ടനെ പോലെയുള്ള മനുഷ്യരുടെ മനസ്സിനെ വേദനിപ്പിക്കരുത് അവരുടെ കണ്ണിൽ നിന്നും കണ്ണീർ വന്നാൽ അതിന്റെ കണക്ക് മനുഷ്യന്മാരല്ല ദൈവമായിരിക്കും തീർക്കുന്നത് എന്നും ബാല കൂട്ടിചേർത്തു.
അതേ സമയം ചെകുത്താന്റെ വിഷയവുമായി ബന്ധപ്പെടുത്തി ആറാട്ടണ്ണൻ എന്ന യൂട്യൂബർ സന്തോഷ് വർക്കെതിരെയും ബാല വിമർശനമുന്നയിച്ചു. ആറാട്ടണ്ണൻ ഇപ്പോൾ പേടിച്ചിരിക്കുകയാണെന്ന് വിഷയത്തിൽ പ്രതികരിച്ച് പുറത്തുവന്നു അദ്ദേഹത്തിന്റെ ഒരു ഇന്റർവ്യൂയിലൂടെ തനിക്ക് മനസ്സിലായി. ചെകുത്താൻ ചെയ്തത് തെറ്റാണെങ്കിൽ നിങ്ങളും ചെയ്തത് തെറ്റല്ലേ എന്നത് ആ സമയം പ്രതികരണം ആരാഞ്ഞ മാധ്യമപ്രവർത്തകൻ തന്നെ ആറാട്ടണ്ണനോട് ചോദിക്കണമായിരുന്നു എന്നും ബാല പറഞ്ഞു.