Spread the love

ബോക്സ് ഓഫീസിൽ സകല റെക്കോർഡുകളും തകർത്തുകൊണ്ടാണ് അല്ലു അർജുൻ ചിത്രം പുഷ്പ 2 ദി റൂൾ മുന്നേറുന്നത്, ചിത്രം ഇതിനോടകം തന്നെ ആഗോള ബോക്സ് ഓഫീസിൽ 500 കോടി കടന്നു. സമ്മിശ്ര പ്രതികരണമാണ് സിനിമക്ക് ലഭിക്കുന്നതെങ്കിലും അതൊന്നും സിനിമയുടെ കളക്ഷനെ ബാധിക്കുന്നില്ല. വരും ദിവസങ്ങളിൽ സിനിമ 1000 കോടി കടക്കുമെന്നാണ് കണക്കുകൂട്ടൽ. പുഷ്പയുടെ തെലുങ്ക് പതിപ്പിനേക്കാൾ ഹിന്ദി പതിപ്പാണ് കൂടുതൽ കളക്ഷൻ നേടുന്നത് എന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. നോർത്തിൽ പുലർച്ചെ ആരംഭിക്കുന്ന ഷോ അർധരാത്രി വരെ നീണ്ട് നിൽക്കുന്നു എന്നാണ് പുറത്തുവരുന്ന വാർത്തകൾ സൂചിപ്പിക്കുന്നത്.

മുംബൈയിൽ വലിയ ഡിമാന്‍ഡ് ഉയര്‍ന്നതിനെ തുടര്‍ന്ന് അർധരാത്രി ഒരു മണി മുതലാണ് പുഷ്പയുടെ ഷോ ആരംഭിക്കുന്നത്. ഒരു മണിക്ക് ആരംഭിക്കുന്ന ഷോയിൽ തുടങ്ങി രാവിലെ ഏഴ് മണി വരെ സ്പെഷ്യൽ ഷോകൾ പല തിയേറ്ററുകളിലും ചാർട്ട് ചെയ്തിട്ടുണ്ട്. ഇത് കൂടാതെ നൈറ്റ് ഷോകളും പല തിയേറ്ററുകളിലും ഫുൾ ആണ്. ഹിന്ദി വേർഷൻ ടിക്കറ്റ് ലഭിക്കാത്തത് കാരണം പല പ്രേക്ഷകരും തെലുങ്ക് പതിപ്പ് കാണാൻ തിരക്ക് കൂട്ടുന്നു എന്നും വാർത്തകൾ വരുന്നുണ്ട്. എന്തായാലും അല്ലു അർജുനും സംഘവും ബോളിവുഡിൽ നിന്ന് റെക്കോർഡ് ഫൈനൽ കളക്ഷൻ ആകും ഇതോടെ സ്വന്തമാക്കുക എന്ന് ഉറപ്പായിക്കഴിഞ്ഞു. ചിത്രം ഇതിനോടകം 200 കോടിയോളം ഹിന്ദിയിൽ നിന്ന് മാത്രം നേടിയെന്നാണ് റിപ്പോർട്ട്.

Leave a Reply