Spread the love

വ്യക്തിജീവിതവും സിനിമ ജീവിതം രണ്ടായി കാണാൻ സാധിക്കാത്ത സെലിബ്രിറ്റികളാണ് നമുക്ക് ചുറ്റും. മിക്ക സെലിബ്രിറ്റികളും ഓൺ സ്ക്രീനിലും ഓഫ് സ്ക്രീനിലും ഒരുപോലെ പ്രേക്ഷകർ ശ്രദ്ധിക്കപ്പെടണം എന്ന് ആഗ്രഹിക്കുന്നവരാണ്. എന്നാൽ ഇതിൽ നിന്നും വ്യത്യസ്തരായ ചില നടന്മാരും നടിമാരും ഉണ്ട്. സിനിമക്കപ്പുറം നടക്കുന്നതൊക്കെ തങ്ങളുടെ സ്വകാര്യ നിമിഷങ്ങളും കാര്യങ്ങളും ആണെന്ന് ബോധത്തിൽ ഉറച്ചുനിൽക്കുന്നവർ. ഇത്തരത്തിൽ ഒരാളാണ് നടൻ അജിത് കുമാർ.

തമിഴ്നാട്ടിലെ സൂപ്പർസ്റ്റാറുകളിൽ ഒരാളാണ്. താരത്തിന്റെ ചിത്രം പലപ്പോഴും തിയേറ്ററുകളെ വിളക്ക് മറിച്ചിട്ടുമുണ്ട്. ഏറ്റവും ഒടുവിൽ ഗുഡ് ബാഡ് അഗ്ലിയിൽ ഇത് നമ്മൾ കണ്ടതുമാണ്. എന്നാൽ സിനിമകൾക്ക് ശേഷം അജിത് എവിടെയാണെന്നോ എന്തുചെയ്യുന്നെന്നോ പലർക്കും ഊഹം പോലുമില്ല. തന്റെ സ്വകാര്യ ജീവിതത്തിനെ സിനിമയുടെ ഫെയിമിൽ നിന്നും ആരാധകരിൽ നിന്നും അത്രയ്ക്ക് അകറ്റി നിർത്താറുണ്ട് താരം. പലപ്പോഴും പ്രമോഷൻ പരിപാടികൾക്ക് പോലും താരം പങ്കെടുക്കാറില്ല. കാര്യങ്ങൾ ഇത്തരത്തിൽ ലളിതമായി ജീവിക്കുന്ന ആളാണെങ്കിലും താരത്തിന്റെ പ്രതിഫലം കേട്ടാൽ നിങ്ങൾ ഞെട്ടും.

റിപ്പോര്‍ട്ടുകള്‍ പ്രകാരം ഒരു സിനിമയ്ക്ക് അജിത്ത് വാങ്ങുന്ന പ്രതിഫലം 105 മുതല്‍ 165 കോടി രൂപ വരെയാണ്. അഭിനയം കഴിഞ്ഞാല്‍ അജിത്തിന് ഏറ്റവും ഇഷ്ടം കാര്‍ റേസിംഗ് ആണ്. പ്രൊഫഷണള്‍ കാര്‍ റേസര്‍ ആയ അജിത്ത് ഈയ്യടുത്ത് സ്വന്തമായി റേസിംഗ് ടീമിനും രൂപം നല്‍കിയിരുന്നു. ആഢംബര കാറുകളുടെ വലിയൊരു കളക്ഷന്‍ തന്നെ അദ്ദേഹത്തിനുണ്ട്. ചെന്നൈയിലെ അജിത്തിന്റെ ബംഗ്ലാവിന്റെ വില 12 മുതല്‍ 15 കോടി രൂപ വരെ വരും. സ്വിമ്മിംഗ് പൂളും ഹൈടെക് ജിമ്മും ഉള്‍പ്പെടുന്നതാണ് വീട്.

Leave a Reply