Spread the love


ന്യൂനപക്ഷ തരംതിരിവ് നിശ്ചയിക്കൽ ; സംസ്ഥാന സർക്കാർ സുപ്രീം കോടതിയിലേക്ക്.

തിരുവനന്തപുരം:ന്യൂനപക്ഷങ്ങൾക്കിടയിൽ ഉപ തരംതിരിവ് നിശ്ചയിക്കാൻ സംസ്ഥാനത്തിന് അധികാരമില്ലെന്ന ഹൈക്കോടതി പരാമർശത്തിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് നിയമസഭ അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ന്യൂനപക്ഷ സ്കോളർഷിപ്പിനുള്ള 80: 20 അനുപാദം റദ്ദാക്കിക്കൊണ്ടുള്ള ഹൈക്കോടതി വിധിയിലായിരുന്നു ഈ പരാമർശം. മുതിർന്ന അഭിഭാഷകൻ കെ. പാരശരന്റെ നിയമോപദേശ പ്രകാരമാണ് സുപ്രീം കോടതിയെ സമീപിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ന്യൂനപക്ഷ സ്കോളർഷിപ്പിൽ നിലവിൽ ലഭിക്കുന്ന ആനുകൂല്യങ്ങൾ തുടരും.പരാതി ഉന്നയിച്ച വിഭാഗങ്ങൾക്കുള്ള ആനുകൂല്യം ജനസംഖ്യാനുപാതികമായി തീരുമാനിക്കും. അനാവശ്യ തർക്കം ഉന്നയിച്ച് പ്രശ്നമാക്കരുതെന്ന പ്രതിപക്ഷത്തിന് നിലപാട് തന്നെയാണ് സർക്കാരിന്റെയും.
നിലവിലെ ന്യൂനപക്ഷ സ്കോളർഷിപ്പിനുള്ള 80:20 അനുവാദം റദ്ദാക്കിയ ഹൈക്കോടതി,ഏറ്റവും പുതിയ സെൻസസ് റിപ്പോർട്ട് പരിഗണിച്ച് ജനസംഖ്യാനുപാതികമായി ന്യൂനപക്ഷ സ്കോളർഷിപ്പ് വിതരണം ചെയ്യാൻ സർക്കാരിന് നിർദേശം നൽകിയിരുന്നു. ന്യൂനപക്ഷ വിഭാഗങ്ങൾക്കിടയിലെ പിന്നാക്കാവസ്ഥ വേർതിരിച്ചു കാണിക്കാനുള്ള അധികാരം ദേശീയ, സംസ്ഥാന ന്യൂനപക്ഷ കമ്മീഷനുകൾക്ക് ഇല്ലെന്നും ഹൈക്കോടതി വിധിയിൽ പറയുന്നു. വിധിക്കെതിരെ അപ്പീൽ നൽകിയെങ്കിലും ഈ പരാമർശത്തിനെതിരെ സുപ്രീം കോടതിയെ സമീപിക്കാൻ സർക്കാർ തീരുമാനിക്കുകയായിരുന്നു. എന്നാൽ,ന്യൂനപക്ഷ സ്കോളർഷിപ്പ് അനുപാതം പുനംക്രമീകരിച്ചു സർക്കാർ ഉത്തരവിറക്കി.ഹൈക്കോടതി വിധി അനുസരിച്ച് 2011 ലെ സെൻസസ് പ്രകാരം ജനസംഖ്യാനുപാതികമായി ഒരു സമുദായത്തിനും ആനുകൂല്യം നഷ്ടപ്പെടാത്ത വിധത്തിൽ അനുവദിക്കണമെന്നും പറയുന്നു.എന്നാൽ,മുൻപുണ്ടായിരുന്ന 80:20 നു പകരം പ്രാബല്യത്തിലാകുന്ന പുതിയ അനുവാദം ഇത്തരത്തിൽ എടുത്തു പറഞ്ഞിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

Leave a Reply