കോട്ടയം∙ പുതുപ്പള്ളിയിൽ ഇടുതുപക്ഷ ജനാധിപത്യ മുന്നണി മുന്നോട്ടു വയ്ക്കുന്ന ആപ്തവാക്യം ‘വികസനം’ എന്നതാണ്. സഹതാപതരംഗത്തിന്റെ അലയൊലികൾ പുതുപ്പള്ളിയിൽ ആഞ്ഞടിക്കില്ലെന്നും ഇടതുപക്ഷം മുന്നോട്ടു വയ്ക്കുന്ന വികസന കാഴ്ചപ്പാടുകളാണ് ഇവിടെ ചർച്ചയാകുക എന്നും എൽഡിഎഫ് സ്ഥാനാർഥി ജെയ്ക് സി.തോമസ് പറയുന്നു. ജെയ്ക് ചെല്ലുന്നിടത്തെല്ലാം വോട്ടർമാർക്ക് പറയാനുള്ളതും പുതുപ്പള്ളിയിലെ റോഡുകളെ കുറിച്ചും കുടിവെള്ള പ്രശ്നത്തെകുറിച്ചുമാണ്… പുതുപ്പള്ളിയിലെ വികസനചർച്ച ആരുമായിട്ടാണ്? മന്ത്രിമാരുടെ മണ്ഡല പര്യടനം പ്രതിപക്ഷത്തിന്റെ വെല്ലുവിളി ഏറ്റെടുത്തിട്ടാണോ?