പണിമുടക്കിനിടെ ദേവികുളം എംഎൽഎ എ രാജയ്ക്ക് പൊലീസ് മര്‍ദ്ദനം. മൂന്നാര്‍ ടൗണിൽ വാഹനങ്ങൾ തടഞ്ഞതുമായി ബന്ധപ്പെട്ട് സമരാനുകൂലികളും പൊലീസും ഉന്തുംതള്ളുമുണ്ടായി. പിടിച്ചുമാറ്റാൻ ചെന്ന എംഎൽഎയെ പൊലീസ് മർദിച്ചെന്നാണ് പരാതി. എംഎൽഎയെ മര്‍ദ്ദിച്ച പൊലീസുകാര്‍ക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് സിപിഎം പ്രവര്‍ത്തകര്‍ മൂന്നാര്‍ ടൗണിൽ പ്രതിഷേധപ്രകടനം നടത്തി. മൂന്നാര്‍ എസ്ഐ അടക്കമുള്ളവര്‍ മദ്യപിച്ചിരുന്നെന്ന ഗുരുതര ആരോപണവും എംഎൽഎ ഉന്നയിച്ചു. സമരക്കാരുടെ മർദനത്തിൽ പരിക്കേറ്റേന്ന് ആരോപിച്ചു മൂന്നാർ എസ്ഐ സാഗറും ആശുപത്രിയിൽ അഡ്മിറ്റ് ആയിരിക്കുകയാണ്.