Spread the love
ഗുരുവായൂരപ്പന്റെ ‘ഥാര്‍’ സ്വന്തമാക്കാന്‍ ഭക്തര്‍ക്ക് അവസരം

ഗുരുവായൂരപ്പന് കാണിക്കായി മഹീന്ദ്ര സമര്‍പ്പിച്ച ലിമിറ്റഡ് എഡിഷന്‍ ലൈഫ് സ്റ്റൈല്‍ എസ്.യു.വിയായ ഥാര്‍ (Thar) സ്വന്തമാക്കാന്‍ ഭക്തര്‍ക്ക് അവസരം. ഥാര്‍ പരസ്യ ലേലത്തിന് വെയ്ക്കാനാണ് ദേവസ്വം ഭരണ സമിതിയുടെ തീരുമാനം. ഈ മാസം 18ന് ഉച്ചതിരിഞ്ഞ് 3 മണിയ്ക്കാണ് പരസ്യ ലേലം നടത്തുക. 2020 ഒക്ടോബര്‍ രണ്ടിന് വിപണിയില്‍ എത്തിയ ഥാര്‍ ഇന്ത്യയില്‍ ഏറ്റവുമധികം വില്‍പ്പനയുള്ള ഫോര്‍ വീല്‍ ഡ്രൈവ് വാഹനമാണ്. ഥാറിന് 12.10 ലക്ഷം രൂപ മുതല്‍ 14.15 ലക്ഷം രൂപ വരെയാണ് ഇന്ത്യയിലെ എക്സ്ഷോറും വില. ഗ്ലോബല്‍ എന്‍ക്യാപ് ക്രാഷ് ടെസ്റ്റില്‍ ഫോര്‍ സ്റ്റാര്‍ റേറ്റിങ്ങ് സ്വന്തമാക്കിയതോടെ ഏറ്റവും സുരക്ഷിതമായ ഓഫ് റോഡ് വാഹനമെന്ന അംഗീകാരവും നേടിയിട്ടുണ്ട്.

Leave a Reply