
നടന്‍ ധനുഷും ഭാര്യയും സംവിധായികയുമായ ഐശ്വര്യ രജനികാന്തും വേര്‍പിരിയുന്നു. 18 വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷമാണ് ഇരുവരും വേര്‍പിരിയാന്‍ തീരുമാനിച്ചിരിക്കുന്നത്. 2004 നവംബര്‍ 18നായിരുന്നു ധനുഷും ഐശ്വര്യയും വിവാഹിതരായത്. വളര്‍ച്ചയുടെയും പരസ്പരം മനസിലാക്കി മുന്നോട്ട് പോവുകയും ചെയ്തിരുന്ന ഒരുമിച്ചുള്ള യാത്രയായിരുന്നു ഇതെന്നും, ഇപ്പോള്‍ തങ്ങളുടെ വഴികള്‍ പിരിയേണ്ട സ്ഥലത്ത് എത്തി നില്‍ക്കുന്നുവെന്നും ധനുഷിന്റെയും ഐശ്വര്യയുടെയും കുറിപ്പില്‍ പറയുന്നു.
“സുഹൃത്ത്, പങ്കാളി, മാതാപിതാക്കള്‍, അഭ്യുദയകാംക്ഷി എന്നിങ്ങനെയുള്ള 18 വര്‍ഷം.. വളര്‍ച്ചയുടെയും പരസ്പരം മനസിലാക്കി മുന്നോട്ട് പോവുന്ന ഒരുമിച്ചുള്ള യാത്രയായിരുന്നു ഇത്.. ഇപ്പോള്‍ ഞങ്ങളുടെ വഴികള്‍ പിരിയുന്ന ഒരിടത്താണ് ഇന്ന് ഞങ്ങള്‍ നില്‍ക്കുന്നത്. പങ്കാളികള്‍ എന്ന നിലയില്‍ വേര്‍പിരിയുന്നതിനും വ്യക്തികള്‍ എന്ന നിലയില്‍ മനസിലാക്കുന്നതിനും ഞങ്ങള്‍ തീരുമാനിച്ചിരിക്കുന്നു.
ഞങ്ങളുടെ ഈ തീരുമാനത്തെ ബഹുമാനിച്ച് ഈ വിഷയത്തിനാവശ്യമായുള്ള സ്വകാര്യത നല്‍കുക.”ധനുഷും ഐശ്വര്യയും സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പ് ഇങ്ങനെ.