തെന്നിന്ത്യൻ ലേഡീ സൂപ്പർ സ്റ്റാർ നയൻതാരയുടെയും സംവിധായകൻ വിഘ്നേഷ്ശിവന്റെയും പ്രണയവും വിവാഹവും അടങ്ങുന്ന നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി പ്രഖ്യാപിച്ച് രണ്ടുവർഷം കഴിഞ്ഞിട്ടും റിലീസ് ചെയ്തിരുന്നില്ല. ധനുഷുമായുള്ള പോര്പരസ്യമാക്കിയതിനു പിന്നാലെ കഴിഞ്ഞ ദിവസം നയൻസിന്റെ ജന്മ ദിനത്തിൽ ഡോക്യുമെന്ററി നെറ്റ്ഫ്ലിക്സ് പ്രേക്ഷകർക്കുമുന്നിൽ എത്തിക്കുകയായിരുന്നു.
വിഗ്നേഷ് ശിവന്റെ അരങ്ങേറ്റ ചിത്രവും നയൻതാരയുടെ കരിയറിലെ മികച്ച വിജയവുമായ നാനും റൗഡി താൻ എന്ന ചിത്രത്തിലൂടെയുള്ള കണ്ടുമുട്ടലും ഇരുവരുടെ പ്രണയകാലവും വിവാഹബന്ധത്തിലെ ദൃഢതയുമെല്ലാം ഡോക്യുമെന്ററിയിൽ പ്രതിപാദിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ചിത്രത്തിലെ ഭാഗങ്ങൾ കൂടി ഡോക്യുമെന്ററിയിൽ ഉൾപ്പെടുത്താതെ പറ്റില്ലായിരുന്നു. ഇത് ആവശ്യപ്പെട്ട് ധനുഷിന് അയച്ച എൻ.ഒ.സിക്ക് മറുപടി നൽകാതെ വൈകിപ്പിക്കുക ആയിരുന്നു എന്നാണ് നയൻതാര ആരോപിച്ചിരുന്നത്.
സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ആണ് ഡോക്യൂമെന്ററിയുടെ സംവിധായകൻ.
വിവാദങ്ങള്‍ക്കിടെ നയൻതാരയും ധനുഷും ഒരു വിവാഹ ചടങ്ങില്‍ പങ്കെടുത്തിന്റെ റിപ്പോര്‍ട്ടും ചര്‍ച്ചയാകുകയാണ്. ഇരുവരും മുഖം തിരിച്ച് ഇരിക്കുന്നതിന്റെ വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്.