നടന്‍ ധര്‍മജന്‍ ബാലുശേരി മണ്ഡലത്തില്‍ മത്സരിച്ചേക്കും. ഇതുസംബന്ധിച്ച ആലോചനയിലാണ് കോണ്‍ഗ്രസ് നേതൃത്വം. ജില്ലയിലെ കോണ്‍ഗ്രസ് നേതൃത്വം പ്രാഥമിക ചര്‍ചകള്‍ ആരംഭിച്ചു കഴിഞ്ഞു. കോണ്‍ഗ്രസ് ആവശ്യപ്പെട്ടാല്‍ മത്സരിക്കാമെന്ന നിലപാടിലാണ് നടന്‍. ബാലുശേരി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിലും ലീഗിലും നടക്കുന്ന ചര്‍ചകളുടെ അടിസ്ഥാനത്തിലായിരിക്കും അന്തിമ തീരുമാനം.
സിപിഎമ്മിലെ പുരുഷന്‍ കടലുണ്ടിയാണ് നിലവിലെ എംഎല്‍എ. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 15,464 വോട്ടിനാണ് മുസ്ലിം ലീഗിലെ യു സി രാമന്‍ പടനിലത്തിനെ പുരുഷന്‍ കടലുണ്ടി തോല്‍പിച്ചത്. അതിനു മുന്‍പ് നടന്ന തെരഞ്ഞെടുപ്പില്‍ 8882 വോട്ടുകള്‍ക്കാണ് പുരുഷന്‍ കടലുണ്ടി കോണ്‍ഗ്രസിലെ എ ബലറാമിനെ തോല്‍പിച്ചത്. രണ്ടു തവണ വിജയിച്ച പുരുഷന്‍ കടലുണ്ടിയെ ഇത്തവണ മത്സരിപ്പിക്കാനിടയില്ല. എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി സച്ചിന്‍ ദേവിന്റെ പേരിനാണ് മുന്‍തൂക്കം.