തന്റെ തെരഞ്ഞെടുപ്പ് ബോര്‍ഡുകള്‍ നശിപ്പിക്കുകയും കുളത്തില്‍ എറിയുകയും ചെയ്യുന്നെന്ന് നടനും ബാലുശ്ശേരി മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുമായ ധര്‍മ്മജന്‍ ബോള്‍ഗാട്ടി.
ജീവിക്കാന്‍ വേണ്ടി കോമഡി ചെയ്യുമെങ്കിലും ജീവിതത്തില്‍ വെറും വാക്ക് പറയാറില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. തെരഞ്ഞെടുപ്പ് സര്‍വേകളില്‍ തനിക്ക് വിശ്വസമില്ലെന്നും ധര്‍മ്മജന്‍ പറഞ്ഞു.
ജനങ്ങളാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. തന്റെ താരപദവി പ്രചാരണത്തിന്റെ വേഗത കൂട്ടിയെന്നും ബാലുശ്ശേരിയില്‍ കാറ്റ് മാറി വീശി തുടങ്ങിയെന്നും ധര്‍മ്മജന്‍ പറയുന്നു.സച്ചിന് ദേവാണ് ബാലുശ്ശേരിയില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി. വിവിധ ചാനലുകളിലെ പ്രീ പോള്‍ സര്‍വേകള്‍ സച്ചിനാണ് സാധ്യത കല്‍പ്പിക്കുന്നത്.