ഐ പി എല്‍ സംപ്രേക്ഷകരായ സ്റ്റാര്‍ സ്‌പോര്‍ട്‌സ് പുറത്തുവിട്ട ധോണിയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകര്‍. തലമൊട്ടയടിച്ച് സന്യാസിയുടെ ലുക്കിലുള്ള ധോണിയുടെ ചിത്രം സമൂഹ മാധ്യമങ്ങളില്‍ വൈറലായി. ഏപ്രില്‍ 9 ന് ആരംഭിക്കാന്‍ പോകുന്ന ഐ പി എല്ലിന്റെ ഭാഗമായുള്ള പരസ്യചിത്രത്തിനു വേണ്ടിയാണ് ധോണിയുടെ പുതിയ രൂപമെന്നാണ് സൂചന.
ചിത്രം സോഷ്യല്‍ മീഡിയയില്‍ തെറ്റായി പ്രചരിപ്പിക്കുന്നുണ്ട്. ക്രിക്കറ്റ് ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റന്‍ ആയിരുന്ന മഹേന്ദ്ര സിങ് ധോണി ബുദ്ധമതം സ്വീകരിച്ചു., ബുദ്ധ ശരണം, ഗച്ഛാമി, അന്തര്‍ദേശീയ ബുദ്ധിസ സേനയുടെ ഭാഗത്തു നിന്നും ശുഭാശംസകള്‍ എന്നാണ് തല മൊട്ടയടിച്ച ചിത്രം പങ്കു വച്ച് സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന പ്രചാരണം.
എന്നാല്‍ ഈ പ്രചാരണം തെറ്റാണെന്ന് ഇന്ത്യ ടുഡേയുടെ വസ്തുതാ പരിശോധക വിഭാഗം വ്യക്തമാക്കി. ധോണിയുടെ പുതിയ ചിത്രം ഒരു പ്രചാരണ പരിപാടിയുടെ ഭാഗമായി തയ്യറാക്കിയതാണെന്നും മഹേന്ദ്ര സിങ് ധോണി ബുദ്ധമതം സ്വീകരിച്ചെന്ന പ്രചാരണം വ്യാജമാമാണെന്നും ഇന്ത്യ ടുഡേയുടെ വസ്തുതാ പരിശോധക വിഭാഗം പറഞ്ഞു. ഈ ചിത്രത്തിന്റെ വിഡിയോ ദൃശ്യങ്ങള്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സ് പങ്കുവെച്ചിരുന്നു.