Spread the love

ഇന്റർവ്യൂ സ്റ്റാർ എന്ന ഒറ്റ ടാഗ് മതി മലയാളികൾക്ക് ഞൊടിയിടയ്ക്കുള്ളിൽ നടനും സംവിധായകനും തിരക്കഥാ കൃത്തുമായ ധ്യാൻ ശ്രീനിവാസനെ ഓർത്തെടുക്കാൻ. കുറിക്കു കൊള്ളുന്ന മറുപടിയും നർമത്തിലൂടെ ആളുകളെ പിടിച്ചിരുത്തുന്ന വാചക കസർത്തുമാണ് താരത്തിന് ഇത്രവലിയ സ്വീകാര്യത മലയാളികൾക്കിടയിൽ നേടിക്കൊടുത്തത്. പിന്തുണ മാത്രമല്ല ഇതേ വാചക കസർത്തുകളുടെ പേരിൽ നിരവധി വിമർശനങ്ങളും താരം പല വിഷയങ്ങളിലും നേരിട്ടിട്ടുണ്ട്. എന്നാൽ തന്റെ സംസാര രീതികളോ നിലപാടുകളോ മാറ്റാൻ ധ്യാൻ ഒരിക്കലും തയ്യാറായിട്ടില്ല.

ഇപ്പോഴിതാ എത്രത്തോളം സത്യമാണെന്ന് അറിയില്ലെന്നും അടുത്തിടെ കേട്ട ഒരു കാര്യമാണെന്നും പറഞ്ഞ് ഒരു സിനിമാ പ്രൊഷൻ പരിപാടിക്കിടെ പറഞ്ഞ കാര്യമാണ് ചർച്ചയാകുന്നത്. ഒരു സൂപ്പര്‍സ്റ്റാര്‍ നടിക്ക് ഫെയ്ക്ക് ഐഡി ഉണ്ടെന്നും ഇത് ഉപയോഗിച്ച് ഇവർ ഇപ്പോൾ സിനിമയിലേക്ക് തിരിച്ചു വരവ് നടത്തുന്ന പഴയ നടിമാരെ കുറിച്ചുള്ള പോസ്റ്റിനു താഴെ മോശമായി കമന്റ് ഇടും. ‘നീ പോടി അവിടുന്ന്’, ‘നീ ഫീല്‍ഡ് ഔട്ട് ആയി പണ്ടേ’ എന്ന തരത്തിലുള്ള മോശം കമന്റുകളാണ് ഇവർ ഇടുന്നതെന്നു പറഞ്ഞ നടൻ ആരോപണ വിധേയയായ നടിയും തിരിച്ചു വരവ് നടത്തിയ നടിയും കൂട്ടുകാരുമാണത്രേ എന്നും ചൂണ്ടിക്കാട്ടി.

‘ഇതൊക്കെ സിനിമയില്‍ മാത്രം കണ്ടുവരുന്ന കാര്യമാണ്. ചിലര്‍ നമ്മുടെ കൂടെയുണ്ടെന്ന് തോന്നും. നമ്മളെ കാണുമ്പോള്‍ നല്ല അഭിപ്രായങ്ങളൊക്കെ പറയും. പക്ഷേ ഒന്നിങ്ങ് മാറുമ്പോഴാണ് ശരിക്കുമുള്ള സ്വഭാവം കാണിക്കുക. മാത്രമല്ല ഫെയ്ക്ക് ഐഡികള്‍ ആണുങ്ങളെക്കാള്‍ കൂടുതല്‍ പെണ്ണുങ്ങള്‍ക്ക് ആണെന്നാണ് തോന്നുന്നത് എന്നും അഭിമുഖത്തിൽ ധ്യാൻ പയുന്നുണ്ട്.

Leave a Reply