മലയാളികൾക്കിടയിൽ വലിയ ആരാധകരുള്ള റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ഏഴിന്റെ പണിയെന്ന ടാഗ്‌ലൈനോട് കൂടിയെത്തിയ ഏറ്റവും പുതിയ സീസൺ വിവാദങ്ങളും വിമർശങ്ങളും അടിയും പിടിയുമായി മുന്നോട്ടു പോവുകയാണ്. പ്രേക്ഷക പ്രിയങ്കരായ നിരവധി മത്സരാർത്ഥികൾ ഇപ്പോൾ ബിഗ്‌ബോസ് വീട്ടിലുണ്ട്. ഹൗസിലെ വിവാദങ്ങളും തർക്കങ്ങളും ഏറ്റുമുട്ടലുകളുമെല്ലാം നിമിഷനേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാവാറുള്ളത്. ഇത്തരത്തിൽ ഇപ്പോഴിതാ വലിയ ആരാധക പിന്തുണയോടെ ഹൗസിൽ അതിജീവിക്കുന്ന നടി അനുമോളും സീരിയൽ താരം ബിന്നിയും തമ്മിലുള്ള തർക്കമാണ് വൈറൽ ആവുന്നത്.തനിക്കുവേണ്ടി പി ആർ ചെയ്യാൻ പുറത്ത് ആളുകളെ ഏർപ്പാടാക്കിയിട്ടുണ്ടെന്ന് അനുമോൾ തന്നോട് പറഞ്ഞെന്ന് ബിന്നി പറഞ്ഞതാണ് തർക്കത്തിന് കാരണമായത്.
ബിന്നിയുടെ വാക്കുകൾ..
‘ഇത്തവണത്തെ ബിഗ് ബോസിൽ ഏറ്റവും ചർച്ചാവിഷയമായിട്ടുള്ള കാര്യമാണ് പി ആറിന്റേത്. ഏറ്റവും കൂടുതൽ കേട്ടിരിക്കുന്നത് അനുമോളിന്റെ പേരാണ്. അത്തരത്തിൽ കേട്ടതെല്ലാം ഞാൻ കളഞ്ഞു. ഞാൻ പറയുന്നത് അനുമോൾ എന്നോട് പറഞ്ഞതിനെക്കുറിച്ചാണ്. പി ആർ ഉണ്ടെന്നും 16 ലക്ഷമോ മറ്റോ ആണ് പി ആറിന് കൊടുക്കേണ്ടതെന്നാണ് പറഞ്ഞത്. ഗെയിമൊക്കെ വരുമ്പോൾ അത്രയും എഫർട്ട് ഇട്ട് നമ്മൾ കളിക്കുമ്പോൾ പി ആർ ഉള്ളതുകൊണ്ട് കുറച്ചുപേർ രക്ഷപ്പെടുന്നു. പി ആർ ഇല്ലെന്ന് എനിക്ക് തോന്നിയിട്ടുള്ളത് നെവിനെയാണ്.
സ്വന്തം കഴിവുകൊണ്ട് മുന്നോട്ടുപോകുന്ന ഒരാളെയും പി ആർ കൊണ്ട് മുന്നോട്ടുപോകുന്ന ഒരാളെയും പറയണമെന്ന ടാസ്ക് ബിഗ്‌ബോസ് ആയിരുന്നു മത്സരാർത്ഥികൾക്ക് കൊടുത്തത്. ഇത്തരത്തിൽ അനുമോക്കെതിരെ ബിന്നി പിആർ ആരോപണവും 16 ലക്ഷമെന്ന പരാമർശവും നടത്തിയതോടെ മറ്റു മത്സരാർത്ഥികൾ അക്ഷരാർത്ഥത്തിൽ ഞെട്ടുകയായിരുന്നു. എന്നാൽ ബിന്നിയോട് താൻ ഒരിക്കലും ഇക്കാര്യം പറഞ്ഞിട്ടില്ലെന്ന് അനുമോൾ പ്രതികരിച്ചു. അനുമോൾ തന്റെയടുത്ത് പറഞ്ഞതാണെന്നും ഘട്ടം ഘട്ടമായി പണം കൊടുക്കുമെന്നാണ് പറഞ്ഞതെന്നും ബിന്നി ഉറച്ചുനിൽക്കുകയായിരുന്നു









