Spread the love

മലയാളത്തിൽ ഇപ്പോൾ അത്ര സജീവം അല്ലെങ്കിലും പെണ്ണിന്റെ പ്രേക്ഷകർ ഒന്നാകെ വലിയ കാര്യമായി ആരാധിക്കുന്ന നടിയാണ് മലയാളി കൂടിയായ സംയുക്ത മേനോൻ. ഇപ്പോഴിതാ താരം ധരിച്ച ഒരു ഷർട്ടാണ് ചർച്ചാവിഷയം ആയിരിക്കുന്നത്. ഷർട്ടിന്റെ നിറമോ നീളമോ പ്രിന്റോ ഒന്നുമല്ല ഇത്തവണ ചർച്ച വിഷയം നടി ധരിച്ച അതേ ഷർട്ട് ഇക്കഴിഞ്ഞ ദിവസം ലോകപ്രശസ്ത റാപ്പറും മലയാളിയുമായ ഹനുമാൻ കൈൻഡും ഒരു പൊതു പരിപാടിയിൽ ധരിച്ച് എത്തിയിരുന്നു.

ആഷിക് അബുവിന്റെ ക്രിസ്തുമസ് റിലീസ് ചിത്രം റൈഫിൽ ക്ലബ്ബിൽ ശ്രദ്ധേയമായ ഒരു വേഷം ഹനുമാൻ കൈൻഡ് എന്ന പേരിൽ അറിയപ്പെടുന്ന സൂരജ് ചെറുകാട് ചെയ്യുന്നുണ്ട്. ചിത്രത്തിന്റെ പ്രമോഷൻ പരിപാടിയുടെ ഭാഗമായി മഹാരാജാസ് കോളേജിൽ എത്തിയതായിരുന്നു താരം. ഈ ചടങ്ങിൽ ഹനുമാൻ ധരിച്ചെത്തിയ ഷർട്ടും സംയുക്തയുടെ ഒരു പഴയ പോസ്റ്റും താരതമ്യം ചെയ്താണ് സോഷ്യൽ മീഡിയ രസകരമായ കമന്റുകൾ നെയ്യുന്നത്.

‘ലോകപ്രശസ്തൻ ആണെന്ന് പറഞ്ഞിട്ട് എന്തുകാര്യം സ്വന്തമായി ഒരു ഷർട്ട് പോലും വാങ്ങാനുള്ള ഗതിയില്ലല്ലോ മോനേ’, ‘ അത് ശരി ഇത് കടം വാങ്ങിയത് ആയിരുന്നല്ലേ’, ‘ ശരിക്കും ഇത് ആരുടെ ഷർട്ട് ആയിരിക്കും’ എന്നു തുടങ്ങി നീളുന്നു ആരാധകരുടെ രസകരമായ കമന്റുകൾ

Leave a Reply