Spread the love

താര ജോഡികളായ സൂര്യയും ജ്യോതികയും തങ്ങളുടെ കർമ്മ ഭൂമി വിട്ട് മുംബൈയിലേക്ക് ചേക്കേറാൻ കാരണം എന്ത്? ജ്യോതികയും സൂര്യയുടെ പിതാവും തമ്മിലുള്ള പ്രശ്നം എന്ത്? വിവാഹ സമയത്ത് നടൻ ചിമ്പുവിനും വിക്രത്തിനും ക്ഷണം ലഭിക്കാത്തതിന്റെ കാരണമെന്ത്? ഹിറ്റ് ദമ്പതികളെ സംബന്ധിച്ച് ഇങ്ങനെ തുടങ്ങുന്ന കുഴപ്പിക്കുന്ന കാര്യങ്ങൾ വിശദീകരിച്ച് എത്തിയിരിക്കുകയാണ് ഫിലിം ജേർണലിസ്റ് അനന്തൻ.

തെന്നിന്ത്യൻ സിനിമ പ്രേമികളുടെ ഏറ്റവും പ്രിയപ്പെട്ട ജോഡി ആയതുകൊണ്ട് തന്നെ സൂര്യയേയും ജ്യോതികയേയും സംബന്ധിക്കുന്ന വാർത്തകൾ എല്ലാം തന്നെ വേഗത്തിൽ വയറാലാകും. തമിഴകത്ത് ഇരുവരെയും പോലെ ഒരുമിച്ച പല താര ജോഡികളും ജീവിതത്തിന്റെ പല വഴികളിൽ വേർപിരിഞ്ഞപ്പോൾ സുശക്തമായി മുന്നോട്ടു പോവുകയായിരുന്നു സൂര്യ-ജ്യോതിക കോമ്പോ. പൊതുവേ ഗോസിപ്പ് വാർത്തകളിൽ നിന്നും അകലം പാലിച്ചിരുന്ന ഇരുവരുടെയും ബന്ധത്തെ കുറിച്ചാണ് ഇപ്പോൾ ജേണലിസ്റ്റ് അനന്തൻ പുതിയ വാർത്തകളുമായി വന്നിരിക്കുന്നത്.

സൂര്യ ജ്യോതിക വിവാഹത്തിൽ സൂര്യയുടെ പിതാവ് ശിവകുമാറിന് വലിയ എതിർപ്പ് ഉണ്ടായിരുന്നു. ഒരു നടിയെ വിവാഹം ചെയ്യാൻ അനുവദിക്കില്ലെന്നായിരുന്നു ശിവകുമാറിന്റെ പക്ഷം. ഇതിൽ തെറ്റിപ്പിരിഞ്ഞ സൂര്യ 10 ദിവസത്തോളം വീട്ടിൽ നിന്നിറങ്ങി സംവിധായകൻ ഗൗതം വാസുദേവ് മേനോന്റെ വീട്ടിൽ താമസിക്കുകയായിരുന്നു. പിന്നീട് ഗൗതം മേനോൻ ശിവകുമാറിനോട് സംസാരിക്കുകയും ഇതിന്റെ തുടർച്ചയായാണ് ഇരുവരും അനുനയത്തിൽ എത്തുന്നതും ജ്യോതികയുമായുള്ള കല്യാണത്തിന് സമ്മതം മൂളുന്നതും.കാരണമെന്തെന്ന് വ്യക്തമാക്കുന്നില്ലെങ്കിലും സൂര്യ- ജ്യോതിക കല്യാണത്തിന് നടൻ ചിമ്പുവിനും വിക്രത്തിനും ക്ഷണം ഉണ്ടായിരുന്നില്ല എന്നും അനന്തൻ ആരോപിക്കുന്നു.

ഏറ്റവും ഒടുവിൽ ഒരല്പം കടന്ന് ജ്യോതികയ്ക്ക് എതിരായ ഒരു ആരോപണവും അനന്തൻ ഉന്നയിക്കുന്നുണ്ട്. കല്യാണശേഷം ജ്യോതിക സിനിമയിലേക്ക് തിരിച്ചുവരുന്നതിൽ സൂര്യയുടെ പിതാവിന് താല്പര്യമുണ്ടായിരുന്നില്ല. ഇതോടെ കുടുംബത്തിൽ പ്രശ്നങ്ങൾ ഉണ്ടാവുകയും വൈകാതെ ജ്യോതിക സൂര്യക്കൊപ്പം തന്റെ ജന്മദേശമായ മുംബൈയിലേക്ക് മാറി താമസിക്കുകയും ആയിരുന്നു. ഇപ്പോൾ സൂര്യയും രണ്ടു കുട്ടികളടങ്ങുന്ന കുടുംബവും മുംബൈയിലാണ് താമസിക്കുന്നത്. എന്നാൽ ഇത്തരം ആരോപണങ്ങൾ സത്യമല്ലെന്ന് നേരത്തെ ജ്യോതിക തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

Leave a Reply