Spread the love

മലയാളമടക്കമുള്ള ഇന്ത്യൻ ഫിലിം ഇൻഡസ്ട്രികൾ ഒന്നടങ്കം കാത്തിരിക്കുന്ന പടമാണ് പൃഥ്വിരാജ് മുരളി ഗോപി കൂട്ടുകെട്ടിൽ പിറക്കുന്ന എമ്പുരാൻ. ചിത്രത്തിന്റെ ടീസർ വമ്പൻ പരിപാടി സംഘടിപ്പിച്ചു ഇന്നലെ അണിയർ പ്രവർത്തകർ പുറത്തിറക്കിയിരുന്നു. ആശിർവാദ് പ്രൊഡക്ഷൻസിന്റെ ഇരുപത്തഞ്ചാം വാർഷിക ദിനത്തിൽ ആയിരുന്നു ടീസർ ഔദ്യോഗികമായി റിലീസ് ചെയ്തത്. ചിത്രത്തിന്റെ ടീസർ റിലീസ് വേദിയിൽ മോഹൻലാലിനൊപ്പം മമ്മൂക്കയും നിറസാന്നിധ്യമായി ഉണ്ടായിരുന്നു. ടീസർ പ്രദർശനത്തിനുശേഷം ചിത്രത്തെക്കുറിച്ചും സംവിധായകൻ പൃഥ്വിരാജിനെക്കുറിച്ചും മമ്മൂക്ക പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ വൈറലാകുന്നത്.

“രാജു ഇത്രയും ചെറിയൊരു പടമെടുക്കുമെന്ന് വിചാരിച്ചില്ല. നമ്മൾ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ ചെറിയ പടമാണിത്. എല്ലാ വിജയങ്ങളും നേരുന്നു. മലയാള സിനിമയുടെ വിജയമാകട്ടെ എന്ന് ആശംസിക്കുന്നു. നമുക്ക് അതിൽ ഭാ​ഗമാകാൻ സാധിക്കട്ടെ. എല്ലാവരും ചേർന്ന് വിജയിപ്പിക്കുക”, എന്നാണ് ടീസർ ലോഞ്ചിന് പിന്നാലെ മമ്മൂട്ടി പറഞ്ഞത്. ഇത് കേട്ടതും നിറഞ്ഞ ചിരിയോട് കൈ തൊഴുത് പൃഥ്വിരാജ് എഴുന്നേറ്റ് നിന്നു.

ഇരുപത്തി അഞ്ചാം വാർഷികം ആഘോഷിക്കുന്ന ആശീർവാദ് സിനിമാസിനും മമ്മൂട്ടി ആശംസയേകി. “ആന്റണിയുടെ ആശീർവാദ് ആണ് പ്രത്യേകം ആശീർവാദം ആ​ഗ്രഹിക്കുന്നത്. പക്ഷേ ആശീർവദിക്കാൻ മാത്രം എന്ത് അർഹതയാണ് എനിക്ക് ഉള്ളതെന്ന് അറിയില്ല. എല്ലാ ആശംസകളും സ്നേഹവും ആശീർവാദ് ഫിലിംസിനും ആന്റണിക്കും എന്റെ പ്രിയപ്പെട്ട ലാലിനും നേരുന്നു. പൃഥ്വിരാജിന് വിജയാശംസകൾ”, എന്നായിരുന്നു മമ്മൂട്ടി പറഞ്ഞത്.

Leave a Reply