Spread the love

പ്രേമം എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളികളുടെ പ്രിയപ്പെട്ട മലരായി മാറിയ തെന്നിന്ത്യൻ നടിയായ സായി പല്ലവിക്ക് വിവാഹിതനും രണ്ടു കുട്ടികളുടെ അച്ഛനുമായ ഒരു നടനുമായി ബന്ധമെന്ന് റിപ്പോർട്ടുകൾ. നടി പ്രണയത്തിൽ ആണെന്നും ഉടൻ വിവാഹിതയാകുമെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നുവെങ്കിലും സായിപല്ലവി വാർത്തകൾ നിഷേധിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ വിവാഹിതനായ ഒരു നടനുമായി ബന്ധത്തിലാണെന്ന വാർത്തകൾ പ്രചരിക്കുന്നത്.

തെന്നിന്ത്യയിൽ വലിയ ആരാധക പിന്തുണയുള്ള സായിപല്ലവിയെ കുറിച്ചുള്ള ഏറ്റവും പുതിയ വാർത്തകൾ ആരാധകരെ ഏറെ നിരാശരാക്കിയിരിക്കുകയാണ്. ചെയ്യുന്ന കഥാപാത്രത്തിലുപരി നടിയുടെ വ്യക്തിത്വത്തിന് വലിയ ആരാധക പിന്തുണയുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ വാർത്തകൾ നടിക്കെതിരെ വരുന്നത്. ഗോസിപ്പ് വാർത്തകളിൽ പറയുന്ന ഈ നടൻ ഏതെന്നോ, ഇവർ തമ്മിലുള്ള ബന്ധം എങ്ങനെ ആരംഭിച്ചു എന്നോ പക്ഷെ ഇതുവരെയും പ്രചരിച്ചിട്ടില്ല.

Leave a Reply