കോവിഡ് പ്രതിരോധ കുത്തിവെപ്പ് എടുത്ത ശേഷം പനി, തലവേദന, ക്ഷീണം, ശരീരവേദന എന്നിങ്ങനെയുള്ള വിവിധ പാര്‍ശ്വഫലങ്ങള്‍ പലര്‍ക്കും അനുഭവപ്പെടുന്നുണ്ട്. മറ്റ് ചിലര്‍ക്കാകട്ടെ വാക്സിന്‍ സ്വീകരിച്ചതിന് ശേഷം അത്തരം ലക്ഷണങ്ങളില്‍ ഒന്നുപോലും പ്രകടമാകാറുമില്ല. അതിന് പിന്നിലെ കാരണങ്ങള്‍ എന്താണെന്നറിയണ്ടേ..?
കുത്തിവെപ്പ് എടുത്തതിന് പിന്നാലെ വരുന്ന ഇത്തരം അസ്വസ്ഥതകള്‍ ഉള്ളവര്‍ ഭയപ്പെടേണ്ട കാര്യമില്ല.
കാരണം കോവിഡ് വാക്സിന്‍ സ്വീകരിച്ച ശേഷമുള്ള പാര്‍ശ്വഫലങ്ങള്‍ സാധാരണമാണെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്.
ശരീരത്തിന്‍റെ സംരക്ഷണത്തിന് വേണ്ടി രോഗപ്രതിരോധ ശേഷി പുനരുജ്ജീവിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് ഇത്തരം ലക്ഷണങ്ങള്‍ ഉണ്ടാകുന്നതെന്നും ഇത് താല്‍ക്കാലികം മാത്രമാണെന്നും പഠനങ്ങള്‍ തെളിയിക്കുന്നു.
എല്ലാ തരം വാക്സിനുകള്‍ സ്വീകരിക്കുമ്ബോഴും ഇത്തരം ലക്ഷണങ്ങള്‍ പ്രകടമാകാന്‍ സാധ്യതയുണ്ട്. യുഎസിലെ സെന്‍റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (സിഡിസി) വ്യക്തമാക്കുന്ന റിപ്പോര്‍ട്ടനുസരിച്ച് വാക്സിന്‍ സ്വീകരിച്ചയാളുകള്‍ക്ക്
കുത്തിവെപ്പെടുത്ത ഭാഗത്ത് വേദന, ചുവപ്പ്, തടിപ്പ് എന്നിവങ്ങനെയുള്ള ലക്ഷണങ്ങള്‍ അനുഭവപ്പെടാം.
ക്ഷീണം, തലവേദന, പേശി വേദന, ഛര്‍ദ്ദി, പനി, ഓക്കാനം എന്നിവയാണ് മറ്റ് പാര്‍ശ്വഫലങ്ങള്‍. രോഗപ്രതിരോധ ശേഷി സജീവമാകുന്നതിന്‍റെ ഭാഗമായാണ് ഇത്തരം ലക്ഷണങ്ങള്‍ പ്രകടമാകുന്നത്.
⭕വാക്സിന്‍ എടുക്കുമ്പോള്‍ എന്താണ് ശരീരത്തില്‍ സംഭവിക്കുന്നത്???
മനുഷ്യശരീരത്തിലേക്ക് ആദ്യമായി ഒരു ആന്‍റിജന്‍ പ്രവേശിക്കുമ്ബോള്‍, രോഗപ്രതിരോധ സംവിധാനത്തിന് പ്രതികരിക്കാനും ആ ആന്‍റിജന് വേണ്ടിയുള്ള പ്രത്യേക ആന്‍റിബോഡികള്‍ നിര്‍മ്മിക്കാനും സമയമെടുക്കും.
ആസമയത്തിനിടയില്‍ വാക്സിന്‍ സ്വീകരിച്ച വ്യക്തി രോഗബാധിതനാകാന്‍ സാധ്യതയുണ്ട്.
ലോകാരോഗ്യ സംഘടന (ഡബ്ല്യു.എച്ച്.ഒ) ആന്‍റിജനെ നിര്‍വചിക്കുന്നത് ആന്‍റിബോഡികളുടെ രൂപീകരണത്തിന് കാരണമാകുന്ന ഒരു രോഗാണുവായാണ്.