സോഷ്യൽ മീഡിയയിൽ വ്യാപകമായി ‘ മൈ ലാലേട്ടൻ ഈസ് ബാക്ക്’ എന്ന അടിക്കുറിപ്പോടെ തരുൺ മൂർത്തി സംവിധാനം ചെയ്ത ‘തുടരും’ എന്ന ചിത്രത്തിന്റെ പോസ്റ്റർ വൈറൽ ആവുകയാണ്. പ്രേക്ഷകർ കാലങ്ങളായി കാത്തിരുന്ന ലാലേട്ടൻ മാജിക് ചിത്രത്തിലൂടെ തിരിച്ചു കിട്ടിയെന്നും കാണികളെ സസ്പെൻസടിപ്പിച്ച് തിയേറ്ററിലെ കസേരയിൽ അമർത്തുന്ന ദൃശ്യാനുഭവമാണ് ചിത്രം എന്നുമാണ് പൊതുവേയുള്ള പ്രേക്ഷക പ്രതികരണം. ചിത്രം കണ്ട് സോഷ്യല്‍ മീഡിയയില്‍ അഭിപ്രായങ്ങള്‍ പങ്കുവെക്കുന്നവരില്‍ സാധാരണ പ്രേക്ഷകരും ഒപ്പം സിനിമാ പ്രവര്‍ത്തകരുമുണ്ട്. ഇപ്പോഴിതാ ചിത്രം കണ്ട തന്‍റെ അനുഭവം പങ്കുവച്ച് രംഗത്തെത്തിയിരിക്കുകയാണ് യുവ സംവിധായകന്‍ ജൂഡ് ആന്തണി ജോസഫ്. ഒപ്പം മോഹന്‍ലാലിനോട് ഒരു അഭ്യര്‍ഥനയും മുന്നോട്ടുവെക്കുന്നുണ്ട് അദ്ദേഹം.
ജൂഡിന്‍റെ കുറിപ്പ്.
“മോഹൻലാൽ ❤️❤️❤️തുടരും! !!!അതെ ലാലേട്ടൻ ഇവിടെ തന്നെ തുടരും. ശരിക്കും തരിച്ചിരുന്നുപോയ ചിത്രം.
തരുണ്‍ മൂര്‍ത്തി, സഹോദരാ എന്തൊരു സംവിധായകനാണ് നിങ്ങള്‍. ഇപ്പോള്‍ നിങ്ങളുടെ ഒരു ആരാധകനാണ് ഞാന്‍. കെ ആര്‍ സുനില്‍ ചേട്ടാ, നിങ്ങള്‍ അനുഗ്രഹീതനായ എഴുത്തുകാരനാണ്. ജേക്സിന്‍റെ സംഗീതം, ഷാജി ചേട്ടന്‍റെ ഛായാഗ്രഹണം, വിഷ്ണുവിന്‍റെ സൗണ്ട് മിക്സ് എല്ലാം സൂപ്പര്‍. പ്രകാശ് വര്‍മ്മ, എന്റെ പൊന്നു ചേട്ടാ ചേട്ടനാണ് ചേട്ടൻ.ബിനു ചേട്ടൻ, ശോഭന മാം അങ്ങനെ അഭിനയിച്ചവരും പിന്നണിയിൽ പ്രവർത്തിച്ച ഓരോരുത്തരും അതിഗംഭീരംരജപുത്ര രഞ്ജിത്തേട്ടനും മുഴുവന്‍ ടീമിനും അഭിനന്ദനങ്ങള്‍. മലയാളം സിനിമയ്ക്ക് ഉള്ളടക്കം തന്നെയാണ് അംബാസഡര്‍. ലാലേട്ടാ ഇനി എനിക്കും കൂടെ ഒരു അവസരം താ.കൊതിയാകുന്നു.”