Spread the love

സാങ്കേതികവിദ്യ പുരോഗമിച്ചതോടെ പഴയകാല സിനിമ സംസ്കാരത്തിൽ മലയാള സിനിമ ഒത്തിരി ദൂരം മുന്നേറി കഴിഞ്ഞു. കൂട്ടംകൂടി സൊറ പറഞ്ഞിരുന്ന സിനിമ സെറ്റുകൾ മാറി ഒറ്റപ്പെട്ട കാരവാൻ സംസ്കാരം ഉടലെടുത്തു. ഷോട്ടിന് തൊട്ട് മുൻപ് വരെ സ്വന്തം കഥാപാത്രത്തെ കുറിച്ച് ചോദിച്ചു മനസ്സിലാക്കി സാഹചര്യം അനുസരിച്ച് അഭിനയിച്ചിരുന്ന നടീ-നടൻ മാറിമറിഞ്ഞു. പകരം ഇടവേളകളിൽ ഒക്കെ സാമൂഹ്യ മാധ്യമങ്ങളിൽ മുഴുകുന്ന പുതുതലമുറ വന്നെത്തി. ഇത്തരത്തിൽ പുതുതലമുറയുടെ ചില മാറ്റങ്ങളെ കുറിച്ചും നടിമാരുടെ അച്ചടക്കത്തെക്കുറിച്ചും തുറന്നു പറഞ്ഞിരിക്കുകയാണ് മല്ലിക സുകുമാരൻ.

പഴയ കാലത്തിൽ നിന്നും മാറി ഇപ്പോഴത്തെ നടിമാർ ടിക് ടോക്കിലും സാമൂഹ്യ മാധ്യമങ്ങളിലും ചിലവഴിച്ച് ക്യാമറയ്ക്ക് മുന്നിൽ അഭിനയിക്കാൻ എത്തുമെന്നും, യാതൊരുവിധ മുന്നൊരുക്കങ്ങളും ഇല്ലാതെ അഭിനയിക്കാൻ എത്തുന്ന ഇത്തരം നടിമാരെ ഉൾക്കൊള്ളാൻ വലിയ ബുദ്ധിമുട്ടാണെന്നും അവർ പറയുന്നു. സാമൂഹ്യ മാധ്യമങ്ങളിൽ ചിലവഴിച്ച് സിനിമയിലെ തന്റെ ക്യാരക്ടർ പോലും മനസ്സിലാക്കാതെ ക്യാമറയ്ക്ക് മുന്നിൽ വന്നു നിന്ന് ‘ഞാൻ എന്താണ് ചെയ്യേണ്ടത് എന്ന്’ ചോദിക്കുന്നവരാണ് പലരും. ഇത് അങ്ങേയറ്റത്തെ ആത്മാർത്ഥതയില്ലായ്മയാണെന്നും സിനിമ ഫീൽഡിൽ ഏറ്റവും ആത്മാർത്ഥത കാണിക്കേണ്ടത് പെൺകുട്ടികൾ തന്നെയാണെന്ന് മല്ലിക സുകുമാരൻ കൂട്ടിച്ചേർക്കുന്നു.

പല നടിമാരെ സംബന്ധിച്ചിടത്തോളം പലർക്കും ഇത് ഗ്ലാമർ ഫീൽഡ് ആണ്. എന്നാൽ സിനിമയിൽ പിടിച്ചു നിൽക്കണമെങ്കിൽ ഒരു ഈശ്വരാനുഗ്രഹം വേണം. മഞ്ജു വാര്യർ ഒരു ബോൺ ആർട്ടിസ്റ്റ് ആണെന്നും വളരെ പെട്ടെന്ന് കാര്യങ്ങൾ മനസ്സിലാക്കി എടുക്കുമെന്നും മല്ലിക സുകുമാരൻപറയുന്നുണ്ട്. അനന്തഭദ്രത്തിന്റെ സെറ്റിൽവെച്ച് നടി കാവ്യാമാധവൻ ഷോട്ടിനു മുൻപ് കാര്യങ്ങൾ മനസ്സിലാക്കിയെടുക്കുന്നത് കൗതുകത്തോടെ നോക്കി നിന്നിട്ടുണ്ടെന്നും നടി മമതയും വളരെയധികം ഡെഡിക്കേറ്റഡ് ആയിട്ടുള്ള നടി ആണെന്നും അവർ പറയുന്നു.

സെറ്റിൽ വരുന്നതിനുമുമ്പ് രണ്ടോ മൂന്നോ പ്രാവശ്യം കണ്ടന്റ് വായിച്ചു നോക്കി മനസ്സിലാക്കിയാലേ ചില കാര്യങ്ങൾ ഇമ്പ്രവൈസ് ചെയ്യാൻ സാധിക്കുമെന്നും ഇപ്പോഴത്തെ നടിമാരോട് തനിക്ക് പറയാനുള്ളത് ഇതാണെന്നും അവർ പറഞ്ഞു.

Leave a Reply