ശബരിമലയിൽ നിന്നും തന്നെ തേടി വന്ന പുതുവത്സര സമ്മാനം ഉണ്ടാക്കിയ സന്തോഷം തന്റെ സോഷ്യൽ മീഡിയ ആരാധകരുമായി പങ്കുവെച്ച് നടി അനുശ്രീ. ശബരിമല പോസ്റ്റ് ഓഫീസിന്റെ സീൽ മുദ്രണം ചെയ്ത പോസ്റ്റ്കാർഡ് ആണ് താരത്തെ തേടിയെത്തിയ പുതുവത്സര സമ്മാനം. ചിത്രത്തിനൊപ്പം പങ്കുവെച്ച കുറിപ്പിൽ ‘എക്കാലത്തെയും മികച്ച നവവത്സര സമ്മാനം’ എന്നും താരം കൂട്ടി ചേർത്തിട്ടുണ്ട്.
ശബരിമലയിലെ അഡിഷണൽ ജില്ലാ മജിസ്‌ട്രേട്ട് ആയ ഡോ. അരുൺ ഐ.എ.എസ്. ആണ് അനുശ്രീക്ക് ഇത്തരമൊരു കത്തയച്ചത്. ഡോക്ടർ അരുണിനെ അനുശ്രീ ടാഗ് ചെയ്താന് താരം കുറിപ്പ് വി ചിത്രത്തിനൊപ്പം പങ്കുവച്ചിരിക്കുന്നത്. സ്വന്തമായി പിൻകോഡ് ഉണ്ട് എന്ന് പ്രത്യേകതയുള്ള സ്ഥലങ്ങളിൽ ഒന്നായ ശബരിമലയിൽ നിന്നും ഒരു കത്തുകിട്ടുന്നത് ഏറെ ശ്രേഷ്ഠകരമായാണ് വിശ്വാസികൾ കരുതുന്നത്. ഡോ. അരുൺ തന്റെ മറ്റു സുഹൃത്തുകൾക്കും ഇത്തരത്തിൽ കത്തയച്ചതായി കാണാം.