തന്റെ അഭിനയ പ്രതിഭ കൊണ്ടും ഉരുക്കിനോളം ഉശിരുള്ള നിലപാടുകൾ കൊണ്ടും മലയാളി പ്രേക്ഷകർ നെഞ്ചേറ്റിയ താരമാണ് പാർവതി തിരുവോത്ത്. ഒന്നിനോടൊന്ന് വ്യത്യാസപ്പെട്ട മികച്ച നിലപാടുള്ള സിനിമകളും കഥാപാത്രത്തോട് അങ്ങേയറ്റം ആത്മസമർപ്പണം നടത്തുന്ന നടിയുടെ അഭിനയരീതിയും മലയാളി പലകുറി പ്രശംസിച്ചിട്ടുള്ളതാണ്.
സംസ്ഥാന പുരസ്കാരങ്ങൾ അടങ്ങുന്ന നിരവധി ചലച്ചിത്ര പുരസ്കാരങ്ങൾ ഇതിനോടകം നേടിയ നടി മലയാളത്തിനു പുറമേ തമിഴിലും തെലുങ്കിലും ഹിന്ദിയിലും അഭിനയിച്ചിട്ടുണ്ട്. നടൻ വിക്രമിനൊപ്പം പാ. രഞ്ജിത്തിന്റെ സംവിധാനത്തിൽ പിറന്ന തലങ്കാനായിരുന്നു ഏറ്റവും ഒടുവിൽ പാർവതി ചെയ്ത അന്യഭാഷ ചിത്രം. ചിത്രത്തിൽ വിക്രമിന്റെ നായിക വേഷമായിരുന്നു പാർവതി കൈകാര്യം ചെയ്തത്. ഇപ്പോഴിതാ ചെയ്യാൻ വിക്രമിനെ കുറിച്ച് പാർവതി പറഞ്ഞ വാക്കുകളാണ് നടന്റെ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.
യാതൊരുവിധ ഈഗോയുംഒട്ടും ഇല്ലാത്ത നടനാണ് വിക്രം. തലങ്കാന്റെ സെറ്റിൽ വിക്രം തലങ്കാനും താൻ ഗംഗമാളുമായിരുന്നു. ഇത്തരത്തിൽ കഥാപാത്രമായി പെരുമാറുന്നത് തന്നോടു മാത്രമായിരുന്നില്ല എന്നും ചിത്രത്തിന്റെ സെറ്റിലെ എല്ലാരോടും സമാന രൂപത്തിൽ ആയിരുന്നു നടന്റെ പെരുമാറ്റം എന്നും പാർവതി പറയുന്നു. അദ്ദേഹത്തെ കണ്ടപ്പോൾ എല്ലാവർക്കും അതുപോലെ ഒരു നല്ല അഭിനേതാവായും നല്ല സുഹൃത്തായും മാറാൻ തനിക്കും അവസരം കിട്ടണേ എന്ന് ന ആഗ്രഹിച്ചു പോകും എന്നും പാർവതി പറയുന്നു