Spread the love

എടത്വ : നിയമലംഘനത്തിന് പിഴ ഒടുക്കാനാവശ്യപ്പെട്ട് അധികൃതരുടെ തെറ്റായ നിർദേശം . ചെക്കിടിക്കാട് വേളപ്പറമ്പിൽ ലിഷ പി. സ്കറിയയ്ക്കാണ പിഴയടയ്ക്കാൻ ട്രാഫിക് പൊലീസ് നിർദേശം നൽകിയത്. എന്നാൽ ഇതേക്കുറിച്ച് അറിയാനും പിഴത്തുക ഒഴിവാക്കാനും ഇതിനോടകം 500 രൂപയിൽ കൂതൽ ചെലവായി. എന്നിട്ടും പരിഹാരമായില്ലെന്നാണ് ഉടമ പറയുന്നത്. ഇനി എറണാകുളത്തെത്തി പ്രശ്ന പരിഹാരം കാണണം എന്നാണ് നിർദേശം. അങ്ങനെയെങ്കിൽ അതിലും ഭേദം പിഴ ഒടുക്കുകയാണു നല്ലതെന്നാണ് ഇവർ പറയുന്നത്. ഹെൽമറ്റ് ധരിക്കാതെ പിൻസീറ്റിൽ യാത്ര ചെയ്തതിന് ചെക്കിടിക്കാട് ലിഷ പി. സ്കറിയയുടെ ഉടമസ്ഥതയിലുള്ള കെ.എൽ 66 സി 7914 നമ്പറിൽപ്പെട്ട സ്കൂട്ടറിന്റെ പേരിലാണ് നോട്ടിസ് ലഭിച്ചത്. ഇക്കഴിഞ്ഞ ഒന്നിന് എറണാകുളത്തു വച്ചാണ് കേസിന് സംഭവം നടന്നത്.

പിഴ ചുമത്തിയ നോട്ടിസിനൊപ്പം ലഭിച്ച ചിത്രത്തിൽ കെ.എൽ. 66 സി 7913 നമ്പറിൽ പെട്ട ബൈക്കിന്റെ ചിത്രമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പിഴ ലഭിച്ചതോടെ സ്കൂട്ടർ ഉടമ ജില്ലാ ട്രാഫിക് വകുപ്പിൽ പരാതി നൽകി. എറണാകുളത്ത് നടന്ന നിയമ ലംഘനമായതിനാൽ അവിടുത്തെ ഓഫിസുമായി ബന്ധപ്പെടാൻ ഉദ്യോഗസ്ഥർ നിർദേശിച്ചു. എറണാകുളത്തെ ഓഫിസുമായി ബന്ധപ്പെട്ടു. പിഴയുടെ വിശദവിവരങ്ങളും ഉടമയുടെ സ്കൂട്ടറിന്റെ ചിത്രവും മെയിലിൽ അയച്ചു നൽകാൻ ട്രാഫിക് സി.ഐ ആവശ്യപ്പെട്ടു. വിവരങ്ങൾ മെയിലിൽ അയച്ച് നൽകിയിട്ടും യാതൊരു പ്രതികരണവും ട്രാഫിക് വകുപ്പിന്റെ കീഴിൽ നിന്ന് ഉണ്ടായിട്ടില്ല.

Leave a Reply