കൊപ്പം: കുത്തേറ്റ് ഗൃഹനാഥൻ മരിച്ചു. കൊപ്പം വണ്ടുംന്തറയിൽ കടുകതൊടി അബ്ബാസ്(50) കുത്തേറ്റ് മരിച്ചു. ഇന്ന് പുലർച്ചെ 6.30 നായിരുന്നു സംഭവം.
ഇയാളെ വീടിന് പുറത്തേക്ക് വിളിച്ച് വരുത്തി മാരകായുധവുമായി കുത്തുകയായിരുന്നു എന്നാണ് പറയുന്നത്. തുടർന്ന് ആശുപത്രിയിൽ എത്തിച്ചു വെങ്കിലും മരണം സംഭവിച്ചു. കുത്തിയ ആളെക്കുറിച്ച് അന്വേഷിച്ച് പോലീസ് വരുന്നു.