
കേരളത്തിലും ഡീസലിന് 100രൂപ കടന്നു. പാറശാലയില്‍ ഒരു ലീറ്റര്‍ ഡീസലിന് 100രൂപ 11 പൈസയും ഇടുക്കി പൂപ്പാറയില്‍ 100രൂപ 5 പൈസയുമാണ് ഇന്നത്തെ വില. ലീറ്ററിന് 38 പൈസയാണ് ഇന്ന് കൂട്ടിയത്. ഇതോടെ ഡീസല്‍വില 100 കടന്ന സംസ്ഥാനങ്ങളുടെ എണ്ണം 12 ആയി. പെട്രോള്‍ ലീറ്ററിന് 30പൈസ കൂട്ടി പാറശാലയില്‍ 106രൂപ 57 പൈസയായി. 16 ദിവസത്തിനിടെ ഡീസലിന് കൂട്ടിയത് 3രൂപ 85 പൈസയാണ്. പെട്രോളിന് രണ്ടുരൂപ 67പൈസയും കൂട്ടി. അഞ്ചുവര്‍ഷംകൊണ്ട് ഡീസല്‍വില ഇരട്ടിയായാണ് വര്‍ധിപ്പിച്ചത്.