തിരുവനതപുരം: മൂന്ന് ദിവസത്തിനിടെ ഡീസല്‍ വിലയില്‍ ഉണ്ടായിരിക്കുന്നത് 74 പൈസയുടെ വർദ്ധനവ്.
ഡീസലിന്റെ വിലയില്‍ 26 പൈസയാണ് തിങ്കളാഴ്ച രാജ്യത്തു വർദ്ധനവുണ്ടായത്. പെട്രോള്‍ വിലയില്‍ മാറ്റമില്ല. തിരുവനന്തപുരത്ത് 96.15 രൂപയും, എറണാകുളത്ത് 94.20 രൂപയും, കോഴിക്കോട് 94.52 രൂപയുമാണ് ഡീസലിന് വില. മൂന്ന് ദിവസത്തിനിടെ 74 പൈസയുടെ വര്‍ദ്ധനവാണ് വിലയില്‍ ഉണ്ടായിരിക്കുന്നത്. സംസ്ഥാനങ്ങള്‍ ഇന്ധനവില ജിഎസ്ടിയില്‍ ഉള്‍പ്പെടുത്താന്‍ സമ്മദിക്കാത്തതാണ് രാജ്യത്തെ പെട്രോള്‍ വില കുറയാതിരിക്കാന്‍ കാരണം എന്ന് കേന്ദ്ര സര്‍ക്കാര്‍ പറയുന്നു.