
തിരുവനന്തപുരം: രാജ്യത്ത് തുടർച്ചയായ മൂന്നാം ദിവസവും പെട്രോൾ – ഡീസൽ വില കൂട്ടി. പെട്രോളിന് 25 പൈസയും ഡീസലിന് 32 പൈസയുമാണ് ഇന്ന് കൂട്ടിയത്. ഇതോടെ കൊച്ചിയിൽ പെട്രോൾവില ലിറ്ററിന് 102 രൂപ 45 പൈസ ആയി.
ഡീസലിന് 95 രൂപ 53 പൈസയാണ് കൊച്ചിയിൽ ഇന്നത്തെ വില. തിരുവനന്തപുരത്ത് പെട്രോൾ വില 104 രൂപ 38 പൈസയായും ഡീസൽ വില 97 രൂപ 45 പൈസയായും വർദ്ധിച്ചു. കോഴിക്കോട് 102 രൂപ 59 പൈസയും ഡീസലിന് 97 രൂപ 75 പൈസയുമാണ് പുതിയ വില.