ശരീരഭാരത്തെ പിടിച്ചു നിർത്താൻ പഠിച്ച പണി പതിനെട്ടും പയറ്റുന്നവരാണ് മിക്കവരും. ഹൃദയാഘാതം, പക്ഷാഘാതം, കൊളസ്ട്രോൾ തുടങ്ങിയവയും പൊണ്ണത്തടിയുടെ ഫലമായി വന്നുചേരും. കൈയിലെ കാശ് മുടക്കി തടി കുറയ്‌ക്കാൻ പരിശ്രമിക്കാതെ, ആഹാരം ക്രമീകരിക്കാതെ ശരീരഭാരം നിയന്ത്രിക്കാൻ ചില വഴികളുണ്ട്.
വീട്ടിലെ ഓരോ ചെറിയ ജോലികളിലൂടെയും കൊഴുപ്പിനെ കത്തിച്ച് കളയാൻ വഴികളുണ്ടെന്നതാണ് വാസ്തവം. ആദ്യത്തേത് പൂന്തോട്ട പരിപാലനമാണ്. പ്രിയപ്പെട്ട ചെടികളെ പരിചരിച്ച് കൊണ്ട് കൊഴുപ്പില്ലാതെയാക്കാം. കിളയ്‌ക്കലും കുഴിക്കലുമൊക്കെ കൊഴുപ്പ് കളയാൻ സഹായിക്കും. നടത്തം, സൈക്കിളിംഗ് എന്നിവയും മികച്ച മാർഗങ്ങളാണ്. ദിവസവും 30 മിനിറ്റ് നേരം വ്യായാമം ചെയ്യുന്നതും നല്ലതാണ്.
വീട് വൃത്തിയാക്കുന്നതും മികച്ച വഴിയാണ്. മോപ്പ് ഉപയോഗിച്ച് വീട് തുടയ്‌ക്കുന്നതും മുറ്റം അടിക്കുന്നതും ബാത്ത്റൂം വൃത്തിയാക്കുന്നതിനും നല്ലതാണ്. കൈകാലുകളിലെ കൊഴുപ്പിനെ പുറന്തള്ളാൻ മികച്ച വഴിയാണ്. വാതിലുകളും ജനലുകളും വൃത്തിയാക്കുക, തുണി അലക്കുന്നതും ആരോഗ്യത്തിനും ശരീരഭാരം നിയന്ത്രിക്കുന്നതിനും നല്ലതാണ്.