Spread the love

ബോളിവുഡ് നടൻ സെയ്ഫ് അലി ഖാനെ വ്യാഴാഴ്ച പുലർച്ചെയാണ് മുംബൈയിലെ ബാന്ദ്രയിലെ അപ്പാര്‍ട്ട്മെന്‍റില്‍ വച്ച് അജ്ഞാതന്‍റെ ആക്രമണത്തിന് ഇരയായത്. നടനെ കത്തികൊണ്ട് ആറുതവണ ആക്രമി കുത്തിയിട്ട് 48 മണിക്കൂറിലേറെയായി. 30ലധികം പോലീസ് സംഘങ്ങൾ ഊര്‍ജ്ജിതമായി ശ്രമിച്ചിട്ടും അക്രമി ഇപ്പോഴും കാണാമറയത്താണ്.

പുലർച്ചെ 2 മണിയോടെ നടന്ന ആക്രമണത്തിനിടെ നടന്‍റെ കഴുത്തിൽ ഉൾപ്പെടെ ആറ് കുത്താണ് ഏറ്റത്. ലീലാവതി ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്ന നടനെ. മകന്‍ എബ്രാഹിം ഒരു ഓട്ടോറിക്ഷയിലാണ് ആശുപത്രിയില്‍ എത്തിച്ചത്. “സെയ്ഫിന്‍റെ പുരോഗതി സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. ഞങ്ങളുടെ പ്രതീക്ഷകൾക്കനുസരിച്ച് അവൻ മികച്ച രീതിയിൽ സുഖപ്പെടുന്നുണ്ട്. ഞങ്ങൾ അദ്ദേഹത്തിന് ബെഡ് റെസ്റ്റ് നിർദ്ദേശിച്ചിരിക്കുകയാണ്, രണ്ട് മൂന്ന് ദിവസത്തിനുള്ളിൽ ഞങ്ങൾ അവനെ ഡിസ്ചാർജ് ചെയ്യും” ലീലാവതി ഹോസ്പിറ്റലിലെ ന്യൂറോ സർജൻ ഡോ നിതിൻ ഡാങ്കെയെ ഉദ്ധരിച്ച് ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്തു.

അതേ സമയം ശസ്ത്രക്രിയയ്ക്കിടെ സെയ്ഫ് അലിഖാന്‍റെ നട്ടെല്ലിൽ കുടുങ്ങിയ രീതിയില്‍ ഉണ്ടായിരുന്ന 2.5 ഇഞ്ച് കത്തിക്കഷണം ഡോക്ടർമാർ നീക്കം ചെയ്തു. കത്തി കേവലം 2 മില്ലീമീറ്ററോളം ആഴത്തിൽ പോയിരുന്നെങ്കിൽ, അത് ഗുരുതരമായ പരിക്കിന് കാരണമാകുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നത്.

Leave a Reply