Spread the love
പി.എസ്.സി.യിൽ ഇനി ഡിജിലോക്കർ സർട്ടിഫിക്കറ്റ് പരിശോധനയും

കേന്ദ്ര സർക്കാരിന്റെ നിയന്ത്രണത്തിലുള്ള ഡിജിലോക്കർ വഴി വിവിധ സ്ഥാപനങ്ങൾ ഔദ്യോഗികമായി
ലഭ്യമാക്കുന്ന സർട്ടിഫിക്കറ്റുകൾ ഉദ്യോഗാർത്ഥികൾക്ക് പ്രൊഫൈൽ വഴി അപ്ലോഡ് ചെയ്യാനുള്ള സൗകര്യം
പി.എസ്.സി. ഒരുക്കുന്നു. 11.11.2021 വ്യാഴം രാവിലെ 11.00 മണിക്ക് പി.എസ്.സി. ആസ്ഥാന ഓഫീസിൽ വച്ച്
നടക്കുന്ന ചടങ്ങിൽ ചെയർമാൻ അഡ്വ.എം.കെ. സക്കീർ പുതിയ സംവിധാനത്തിന്റെ ഉദ്ഘാടനം
നിർവ്വഹിക്കും. ഐ.ടി. മിഷൻ ഡയറക്ടർ സ്നേഹിൽ കുമാർ സിങ് ഐ.എ.എസ്. സംബന്ധിക്കും.
ഡിജിലോക്കർ സർട്ടിഫിക്കറ്റ് പരിശോധന ഏർപ്പെടുത്തുന്ന ആദ്യ പി.എസ്.സി.യാണ് കേരള പബ്ലിക് സർവീസ് കമ്മിഷൻ

Leave a Reply