Spread the love

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ദീലീപ്. നിരവധി ചിത്രങ്ങളിലൂടെ മലയാളികളുടെ മനസില്‍ എന്നും ജനപ്രിയ നായകനാണ് ദിലീപ്. ‘എന്നോടിഷ്‌ടം കൂടാമോ’ എന്ന ചിത്രത്തിലെ അതിഥി വേഷത്തില്‍ തുടങ്ങി, മലയാള സിനിമയില്‍ മൊത്തം 140 ഓളം ചിത്രങ്ങളില്‍ ദിലീപ് അഭിനയിച്ചിട്ടുണ്ട്. സല്ലാപം എന്ന സിനിമയിലെ നായക വേഷമാണ് ദിലീപ് എന്ന നടനെ ശ്രദ്ധേയനാക്കിയത്. മഞ്ജു വാര്യരുമായുള്ള വിവാഹബന്ധം വേർപെടുത്തിയശേഷം കാവ്യ മാധാവനെ ചെയ്ത് സുഖമായി ജീവിക്കുകയാണ് താരം. മീനാക്ഷയും മഹാലക്ഷ്മിയും കാവ്യയുമെല്ലാം ദിലീപിനൊപ്പമാണ് താമസം.

ഇപ്പോഴിതാ ദിലീപിനെ കുറിച്ചുള്ള രസകരമായൊരു വീഡിയോ ആരാധകരുടെ സോഷ്യല്‍ മീഡിയ പേജിലൂടെ വൈറലാവുകയാണ്. 53 കാരനായ ദിലീപിനെ ഒരു പരിചയവുമില്ലാത്ത വ്യക്തികള്‍ ഒരു ഫോട്ടോ നോക്കി പ്രായം ഊഹിച്ചു പറയുന്ന വീഡിയോയാണിത്.. എന്നാല്‍ അതിന് ലഭിച്ച മറുപടികളാണ് ഏറ്റവും ശ്രദ്ധേയാവുന്നത്.

താരത്തിന്റെ ഏറ്റവും പുതിയൊരു ഫോട്ടോ കാണിച്ച് അദ്ദേഹത്തിന് ഏകദേശം എത്ര വയസുണ്ടെന്നാണ് ചോദിച്ചത്. കൂടുതല്‍ പേരും മുപ്പത് വയസിനുള്ളിലാണ് പറയുന്നത്. 38, 34 എന്നൊക്കെ പറഞ്ഞെങ്കിലും ശരിക്കും 53 ഉണ്ടെന്ന് വീഡിയോ എടുത്ത ആള്‍ പറഞ്ഞു.

ഇത് കേട്ട് നിന്ന വിദേശികളായ രണ്ട് യുവതികള്‍ അദ്ദേഹം ശരിക്കും യുവാവിനെ പോലെ ഉണ്ടല്ലോ എന്നാണ് പറഞ്ഞത്. 53 വയസുണ്ടെന്ന് പറഞ്ഞപ്പോള്‍ പലര്‍ക്കുമത് വിശ്വസിക്കാന്‍ സാധിച്ചില്ല. ഇതും വീഡിയോയില്‍ വ്യക്തമായി കാണാം.

Leave a Reply